ന്യൂഡൽഹി: ആഗസ്റ്റ് ഒമ്പതിന് ക്വിറ്റ് ഇന്ത്യ ദിനത്തിൽ ദേശവ്യാപകമായി ‘വോട്ടുയന ്ത്രം ഇന്ത്യ വിടുക, ജനാധിപത്യം രക്ഷിക്കുക’ പ്രക്ഷോഭത്തിന് ന്യൂഡൽഹിയിൽ വിവിധ സന്ന ദ്ധ സംഘടനകളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും കൺവെൻഷൻ തീരുമാനിച്ചു. 2019ലെ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഇത്തരെമാരു തീരുമാനമെടുത്തതെന്ന് കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ചേർന്ന യോഗത്തിെൻറ സംഘാടകർ വാർത്തകുറിപ്പിൽ വ്യക്തമാക്കി.
സമരപ്രഖ്യാപനത്തിന് അടിസ്ഥാനമായി കൺവെൻഷൻ ചൂണ്ടിക്കാട്ടിയ കാരണങ്ങൾ: ഒന്ന്: പോൾ ചെയ്ത വോട്ടും വോട്ടുയന്ത്രത്തിൽ കാണിച്ച വോട്ടും തമ്മിൽ ഭീമമായ അന്തരം. രണ്ട്: തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് ദിവസങ്ങൾക്ക് മുമ്പ് വാഹനങ്ങളിൽ വ്യാപകമായി വോട്ടുയന്ത്രം കടത്തിയത്. മൂന്ന്: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ പക്കലുള്ള 20 ലക്ഷം വോട്ടുയന്ത്രങ്ങൾ കാണാതായതിനെതിരെ ബോംബെ ഹൈകോടതിയിലുള്ള കേസ്. നാല്: ജനാധിപത്യം അട്ടിമറിക്കുന്ന തരത്തിൽ വോട്ടുയന്ത്രത്തിലെ കൃത്രിമം. അഞ്ച്: വോട്ടുയന്ത്രം ഒരു തവണ മാത്രമേ പ്രോഗ്രാം ചെയ്യാനാവൂവെന്ന് കമീഷൻ ആവർത്തിച്ചിരുന്നെങ്കിലും അത് തെറ്റാണെന്നും ഒന്നിലേറെ തവണ പ്രോഗ്രാം ചെയ്യാനും തിരുത്തൽ വരുത്താനും കഴിയുമെന്ന വിവരാവകാശ മറുപടി. ആറ്: കമീഷൻ അവകാശപ്പെടും പോലെ വോട്ടുയന്ത്രങ്ങളുടെ വിതരണം ജി.പി.എസ് ട്രാക്കിങ്ങിന് വിധേയമല്ല എന്ന വോട്ടുയന്ത്ര നിർമാതാക്കളുടെയും വിതരണക്കാരുടെയും വെളിപ്പെടുത്തൽ. ഏഴ്: 2017ലെ ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിൽ പോളിങ് ബുത്തിൽ മുദ്രവെച്ച കവറിൽ രേഖപ്പെടുത്തിയ നമ്പറിലുള്ള വോട്ടുയന്ത്രങ്ങളല്ല ചില വോെട്ടണ്ണൽ കേന്ദ്രങ്ങളിൽ കിട്ടിയത്. എട്ട്: ഇന്ത്യയിൽനിന്നുള്ള വോട്ടുയന്ത്രം ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പിനെതിരെ ബൊട്സ്വാന സുപ്രീംകോടതിയിലുള്ള കേസിൽ വിചാരണക്ക് ഹാജരാകാൻ കമീഷൻ ഇതുവരെ തയാറായിട്ടില്ല. ഒമ്പത്: കമീഷൻ പറഞ്ഞതിന് വിരുദ്ധമായി വോട്ടുയന്ത്രം കൈകാര്യം ചെയ്യാൻ സ്വകാര്യമേഖലയിൽ നിന്ന് 60ലേറെ കൺസൾട്ടൻറുമാരെ നിയോഗിച്ചത്.
കൺവെൻഷനിൽ മുഖ്യ സംഘാടക ശബ്നം ഹാശ്മി, ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്, സി.പി.െഎ നേതാവ് ഡി. രാജ, ബി.എസ്.പി നേതാവ് ഡാനിഷ് അലി, സി.പി.എം നേതാവ് നീലോൽപൽ ബസു, സമാജ്വാദി പാർട്ടി നേതാവ് ജാവേദ് അലി തുടങ്ങിയവർ പെങ്കടുത്തു. സംഘടനയുടെ വെബ്സൈറ്റും കൺവെൻഷനിൽ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.