ന്യൂഡൽഹി: പ്രശസ്ത ഇന്ത്യൻ പാചക വിദഗ്ധൻ ഇംതിയാസ് ഖുറൈശി (93) അന്തരിച്ചു. സെലിബ്രിറ്റി ഷെഫ് കുനാൽ കപൂർ ആണ് ഖുറേഷിയുടെ വിയോഗ വാർത്ത പുറത്തുവിട്ടത്.
നൂതന പാചക സൃഷ്ടികളിലൂടെ ഖുറേഷി മായാത്ത മുദ്ര പതിപ്പിച്ചു. നവാബുമാരുടെ ഹൃദയം കവർന്ന അവ്ധ്-ലഖ്നവി പാചകരീതിയിലെ പാചകരീതിയുടെ അതികായനായിരുന്നു. ദം ബിരിയാണിയിലെ മികവിനും ബുഖാര വിഭവങ്ങൾക്കും പ്രശസ്തനായിരുന്നു. രാഷ്ട്രപതിമാരെയും പ്രധാനമന്ത്രിമാരെയും വിരുന്നൊരുക്കി ഖുറൈശി വിസ്മയിപ്പിച്ചു.
1931 ഫെബ്രുവരി രണ്ടിന് ലക്നോവിലെ പാചക വിദഗ്ധരുടെ കുടുംബത്തിലായിരുന്നു ഇംതിയാസ് ഖുറൈശിയുടെ ജനനം. അമ്മാവന്‍റെ ശിക്ഷണത്തിലാണ് അദ്ദേഹം പാചക യാത്ര ആരംഭിച്ചത്. 1962ലെ ഇന്ത്യ-ചൈന യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിനായി സേവനം ചെയ്ത കൃഷ്ണ കാറ്ററേഴ്‌സിൽ ജോലി ചെയ്തു.
1979ൽ ഐ.ടി.സി ഹോട്ടൽ ശൃംഖലയിൽ ചേർന്നു. ബുഖാരെ പാചക ബ്രാൻഡിലൂടെ ലോക ശ്രദ്ധ ആകർഷിച്ച അദ്ദേഹം ഐ.ടി.സി ഹോട്ടലിന്‍റെ മാസ്റ്റർ ഷെഫ് ആയിരുന്നു. 2016ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. രാജ്യത്ത് പാചകകലയിൽ ആദ്യ പത്മ പുരസ്കാരം ലഭിച്ച വ്യക്തി കൂടിയാണ് ഖുറൈശി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.