ന്യൂഡൽഹി: 73-ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന ഉത്തരാഖണ്ഡിനെയും മണിപ്പൂരിനെയും സൂചിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തരാഖണ്ഡിന്‍റെ പരമ്പരാഗത തൊപ്പിയും കൈകൊണ്ട് നെയ്ത മണിപ്പൂരിലെ മെത്തേയ് ഗോത്രത്തിന്റെ മാതൃകയായ സ്കാർഫുമാണ് പ്രധാനമന്ത്രി ധരിച്ചത്.
ഉത്തരാഖണ്ഡിന്റെ സംസ്ഥാന പുഷ്പമായ 'ബ്രഹ്മകമലം' കൊണ്ട് പ്രധാനമന്ത്രിയുടെ തൊപ്പി അലങ്കരിച്ചിരിക്കുന്നുവെന്ന് ട്വീറ്റ് ചെയ്ത മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉത്തരാഖണ്ഡിലെ 1.25 കോടി ജനങ്ങൾക്കു വേണ്ടി പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. കേദാർനാഥിലെ പുണ്യസ്ഥലത്ത് പ്രാർഥിക്കുമ്പോഴെല്ലാം പ്രധാനമന്ത്രി മോദി ബ്രഹ്മകമൽ പുഷ്പം ഉപയോഗിക്കാറുണ്ടെന്നും മണിപ്പൂരിന്‍റെ പരമ്പരാഗത സ്കാർഫും പ്രധാനമന്ത്രി പലപ്പോയായി ഉപയോഗിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഉത്തരഖാണ്ഡും മണിപ്പൂരും അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളാണ് എന്നതാണ് പ്രധാനമന്ത്രിയുടെ വേഷത്തിലെ രാഷ്ട്രീയം. ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 17നും മണിപ്പൂരില്‍ ഫെബ്രുവരി 27നും മാര്‍ച്ച് മൂന്നിലുമായിട്ടാണ് തെരഞ്ഞെടുപ്പ്. കഴിഞ്ഞ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പ്രധാനമന്ത്രി മോദി ഗുജറാത്തിലെ ജാംനഗര്‍ രാജകുടുംബം സമ്മാനിച്ച സിന്ദൂര തലപ്പാവ് ധരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.