നോയിഡ: അബൂദബി വിമാനത്താവളത്തിൽ പൊലീസ് തടഞ്ഞുവെച്ച ഇന്ത്യൻ വ്യവസായി മടങ്ങിയെത്തി. നോയിഡ ആസ്ഥാനമായ വ്യവസായം ചെയ്യുന്ന പ്രവീൺ കുമാറാണ് പുലർച്ചെ മൂന്നു മണിയോടെ ഡൽഹി വിമാനത്താവളത്തിൽ എത്തിയത്. ഗൗതം ബുദ്ധ നഗർ ജില്ലയിലെ ഹബീബ്പൂർ സ്വദേശിയാണ് പ്രവീൺ.
ഐഡന്റിറ്റി സംബന്ധിച്ച് സംശയം തോന്നിയ സാഹചര്യത്തിലാണ് അബുദാബി പൊലീസിന്‍റെ സി.ഐ.ഡി വിഭാഗം പ്രവീൺ കുമാറിനെ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. പൊലീസ് അന്വേഷിക്കുന്ന കുറ്റവാളിയാണെന്ന് നിഗമനത്തിലായിരുന്നു നടപടി. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിന് ശേഷം അബൂദാബി പൊലീസ് വിട്ടയച്ചു.
പ്രവീൺ കുമാറിനെ അബൂദബി വിമാനത്താവളത്തിൽ തടഞ്ഞുവെച്ച വാർത്ത വന്നതിന് പിന്നാലെ മോചനത്തിനായി കുടുംബം കേന്ദ്ര, സംസ്ഥാന സർക്കാരുകളെ സമീപിച്ചിരുന്നു. തുടർന്ന് വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും സംസ്ഥാന ആഭ്യന്തര മന്ത്രാലയവും വിഷയത്തിൽ ഇടപെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.