ന്യൂഡൽഹി: ഡൽഹി സർവകലാശാല പ്രഫസർ ദമ്പതികൾ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ. 74 കാരനായ രാകേഷ് കുമാർ ജെയിൻ, ഭാര്യ ഉഷ രാകേഷ് കുമാർ ജെയിൻ (69) എന്നിവരാണ് മരിച്ചത്.
അനാരോഗ്യം മൂലം കഷ്ടത നേരിട്ടതിനാലാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഗോവിന്ദപുരിയിലെ വസതിയിൽ സ്റ്റീൽ പൈപ്പിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹം.
ഇരുവരുടെയും മൃതദേഹത്തിൽനിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെടുത്തു. ഒരു അപകടത്തെ തുടർന്ന് ദമ്പതികൾ ഇരുവരും കിടപ്പിലായിരുന്നു. ഇത് മടുത്തതോടെയാണ് ഇരുവരും ജീവൻ നഷ്ടപ്പെടുത്താൻ തീരുമാനിച്ചതെന്ന് മുതിർന്ന പൊലീസ് ഓഫിസർ പറഞ്ഞു.
സംഭവ സമയത്ത് മകൾ അങ്കിത വീട്ടിലുണ്ടായിരുന്നില്ല. നിരവധി തവണ വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് അയൽവാസികൾ അങ്കിതയെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തി വാതിൽ തകർത്ത് അകത്തുകയറിയപ്പോൾ തൂങ്ങിമരിച്ച നിലയിലായിരുന്നു ഇരുവരും. ഉടൻ പൊലീസിൽ വിവരം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.