ന്യൂഡൽഹി: സ്ഥാപനങ്ങൾക്കുള്ളിലെ അഴിമതിക്കേസുകൾ അന്വേഷിക്കാൻ വിരമിച്ച ഉദ്യോഗസ്ഥരെ നിയോഗിക്കാൻ പാടില്ലെന്ന നിർദേശം പിൻവലിച്ച് കേന്ദ്ര വിജിലൻസ് കമീഷൻ (സി.വി.സി). കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും പൊതുമേഖല ബാങ്കുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും കഴിഞ്ഞ മാസം 13ന് നൽകിയ നിർദേശമാണ് പിൻവലിച്ചത്.
ചട്ടം ലംഘിച്ച് ചില സ്ഥാപനങ്ങൾ വിരമിച്ച ഉദ്യോഗസ്ഥരെ അന്വേഷണത്തിന് നിയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു നടപടി.
നിർദേശം തെറ്റിദ്ധാരണയുണ്ടാക്കുന്നതായി അഭിപ്രായമുയർന്നതിനാൽ സർക്കുലർ പിൻവലിക്കുന്നെന്നാണ് സി.വി.സിയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.