രാമനവമി സംഘർഷം സർക്കാർ സ്​പോൺസർ ചെയ്തത് -സഞ്ജയ് റാവത്ത്

മുംബൈ: രാമനവമി ആഘോഷങ്ങൾക്കിടെയുണ്ടായ സംഘർഷങ്ങൾ സർക്കാർ സ്​പോൺസർ ചെയ്തതാണെന്നും ശിവേസന നേതാവ് സഞ്ജയ് റാവത്ത്. മഹാരാഷ്ട്രയിലുാണ്ടായ സംഘർഷങ്ങളെ സംബന്ധിച്ചാണ് റാവത്തിന്റെ പ്രതികരണം. മഹാ വികാസ് അഘാഡി സഖ്യത്തിന്റെ റാലിക്ക് അനുമതി നിഷേധിക്കാനായി സംഘർഷങ്ങളെ സർക്കാർ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇത് സർക്കാർ സ്​പോൺസർ ചെയ്ത കലാപമാണ്. ബി.ജെ.പി അധികാരത്തിലുള്ള ഗുജറാത്തിലും മഹാരാഷ്ട്രയിലും സംഘർഷമുണ്ടായിട്ടുണ്ട്. ഉദ്ദവ് താക്കറെ അധികാരത്തിലുണ്ടായിരുന്ന സമയത്ത് രാമനവമിക്ക് സംഘർഷമുണ്ടായിരുന്നില്ലെന്നും സമാധാനപരമായി ഘോഷയാത്ര നടന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാമനവമി ആഘോഷത്തിനിടെ മഹാരാഷ്ട്രയിൽ സംഘർഷമുണ്ടായിരുന്നു. ജാൽഗോൺ ജില്ലയിലാണ് സംഘർഷമുണ്ടായത്. ഔറംഗബാദിലും രാമനവമി ഘോഷയാത്രക്കിടെ സംഘർഷമുണ്ടായിരുന്നു. പശ്ചിമബംഗാളിലും ഗുജറാത്തിലും രാമനവമി ആഘോഷങ്ങൾ സംഘർഷത്തിൽ കലാശിച്ചിരുന്നു.

Tags:    
News Summary - Riots on Ram Navami were government-sponsored: Sanjay Raut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.