മുംബൈ: ബോളിവുഡ് നടനും ടെലിവിഷൻ അവതാരകനുമായ റിതേഷ് ദേശ്മുഖിനെതിരെ സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം. ആഘോഷകാലത്ത് മധുരപലഹാരങ്ങളുടെ വില സംബന്ധിച്ചുള്ള റിതേഷിന്‍റെ ട്വീറ്റ് പുറത്ത് വന്നതിന് പിന്നാലെയാണ് വിമർശനം.
നിങ്ങൾക്ക് മുന്നറിയിപ്പ് തരാമെന്ന് വിചാരിക്കുന്നവെന്ന അടിക്കുറിപ്പോടെ മധുരപലഹാരങ്ങളുടെ വില പങ്കുവെച്ചായിരുന്നു റിതേഷിന്‍റെ ട്വീറ്റ്. ഇതിന് പിന്നാലെ ഹിന്ദു ഉത്സവങ്ങളെ കുറിച്ച് മാത്രമേ നിങ്ങൾക്ക് അറിവുള്ളു. ക്രിസ്മസിേന്റയും ഈദിേന്റയും സമയത്ത് നിങ്ങളുടെ വായിൽ തൈരായിരിക്കുമെന്നാണ് റിതേഷിന്‍റെ ട്വീറ്റിന് വന്ന കമന്‍റുകളിലൊന്ന്. എന്നാൽ, താൻ വീഗനാണെന്നും തൈര് കഴിക്കാറില്ലെന്നുമായിരുന്നു ഇതിനുള്ള റിതേഷിന്‍റെ മറുപടി.
ഈദിനും ക്രിസ്മസിനും ഇതുപോലൊരു മുന്നറിയിപ്പ് നൽകുമോയെന്നായിരുന്നു മറ്റൊരു കമന്‍റ്. ഇത്തരത്തിൽ റിതേഷിനെ വിമർശിച്ചുള്ള നിരവധി കമന്‍റുകൾ വന്നിരുന്നു. നേരത്തെ ആമിർ ഖാനെതിരെയും സമാനമായ പ്രചാരണമുണ്ടായിരുന്നു. തെരുവുകളിൽ പടക്കം പൊട്ടിക്കുന്നതിനെതിരായ പരസ്യത്തിനെ വിമർശിച്ച് ബി.ജെ.പി ഉൾപ്പടെ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.