ന്യൂഡൽഹി: വിരമിച്ച െഎ.എ.എസ് ഉദ്യോഗസ്ഥർക്ക് സിവിൽ സർവിസിലെ ഉന്നത തസ്തികകളിൽ വീണ്ടും അവസരം ഒരുക്കാൻ കേന്ദ്രസർക്കാർ. കേന്ദ്രസർക്കാറിെൻറ വിവിധ മന്ത്രാലയങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ തന്നെ ഇൗ ഉദ്യോഗസ്ഥരെ വീണ്ടും നിയമിക്കാനാണ് ആലോചന. ഇതുസംബന്ധിച്ച തീരുമാനം ഉടൻ സർക്കാർ കൈക്കൊള്ളും. മോദി സർക്കാറിൽ വിവിധ മന്ത്രാലയങ്ങളിൽ സുപ്രധാന തസ്തികകളിൽ നയപരിപാടികൾ നടപ്പാക്കുന്ന പലർക്കും വിരമിക്കൽ ഒരു തടസ്സമാവാതെ തുടർന്നും പ്രവർത്തിക്കാൻ വഴിയൊരുക്കുക കൂടിയാണ് ഇൗ നീക്കത്തിന് പിന്നിൽ.
രാജ്യസഭ സെക്രട്ടറി, കംട്രോളർ-ഒാഡിറ്റർ ജനറൽ ഒാഫ് ഇന്ത്യ, യു.പി.എസ്.സി അംഗം, ട്രേഡ് പ്രേമാഷൻ ഒാർഗനൈസേഷൻ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ തുടങ്ങിയ സുപ്രധാനമേഖലകളാണ് പുനർനിയമനത്തിന് കേന്ദ്രം ആലോചിക്കുന്നത്. മുൻ ഉൗർജ സെക്രട്ടറി പി.കെ. പൂജാരി, ആഭ്യന്തരസെക്രട്ടറി പദവിയിൽ നിന്ന് ആഗസ്റ്റിൽ വിരമിക്കുന്ന രാജീവ് മെഹ്ർഷി, ഫിനാൻഷ്യൽ സർവിസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിയുന്ന അഞ്ജുലി ചിബ് ദുഗൽ, മുൻ എക്സ്പെൻഡിചർ സെക്രട്ടറി ആർ. പട്വാൾ, സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറി ശക്തികാന്ത ദാസ് തുടങ്ങിയവരൊക്കെ പുതിയ തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ വീണ്ടും തിരിച്ചുവന്നേക്കും. ഇതിനകം തന്നെ ജോയൻറ് സെക്രട്ടറി, അഡീഷനൽ സെക്രട്ടറി, സെക്രട്ടറി തലത്തിൽ പല ഉദ്യോഗസ്ഥരെയും സർക്കാർ വീണ്ടും നിയമിച്ച് തുടങ്ങിയിട്ടുണ്ട്.
സർക്കാറിെൻറ നയപരിപാടികൾ രൂപത്കരിക്കുന്നതിൽ െഎ.എ.എസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകണമെന്ന നിലപാടാണ് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് അടക്കം. എന്നാൽ, സർക്കാർതീരുമാനങ്ങൾ കഴിഞ്ഞ യു.പി.എ സർക്കാറിെൻറ കാലത്തേതുപോലെ മാധ്യമങ്ങളിലൂടെ അടക്കം പുറത്ത് പോകാൻ പാടില്ലെന്നും ഉന്നത ഉദ്യോഗസ്ഥർക്ക് കർശനനിർേദശം നൽകിയിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിൽ വിശ്വസ്തരെയാണ് സുപ്രധാന തസ്തികകളിലേക്ക് നിയമിച്ചിട്ടുള്ളതും. അതേസമയം, നിർണായക തസ്തികകളിൽ ഇരിക്കുന്നവർ വിരമിക്കുന്നതിലൂടെ നയപരിപാടികളുടെ നടത്തിപ്പിെൻറ തുടർച്ച നഷ്ടപ്പെടരുതെന്ന നിലപാടാണ് കേന്ദ്രത്തിന്. നേരേത്ത കോർപറേറ്റ് സ്ഥാപനങ്ങൾ, എൻ.ജി.ഒകൾ തുടങ്ങിയവ ഉൾപ്പെടെ സ്വകാര്യമേഖലയിലെ ഉന്നത ഉദ്യോഗസ്ഥർക്കും സിവിൽ സർവിസിെൻറ വാതിൽ തുറന്നുകൊടുക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.