ഗാന്ധിനഗർ: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ജാംനഗർ നോർത്ത് മണ്ഡലത്തിൽ റിവബ ജഡേജ പിന്നിൽ. ആം ആദ്മിക്കും കോൺഗ്രസിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് ബി.ജെ.പി സ്ഥാനാർഥി. ആദ്യഘട്ട ഫലസൂചനകൾ പുറത്ത് വന്നപ്പോൾ റിവബ മുന്നേറിയിരുന്നുവെങ്കിലും പിന്നീട് പിന്നിലേക്ക് പോവുകയായിരുന്നു.
സിറ്റിങ് എം.എൽ.എ ധർമേന്ദ്ര സിൻഹ ജഡേജയെ മാറ്റിയാണ് റിവബക്ക് ബി.ജെ.പി സീറ്റ് നൽകിയത്. മുതിർന്ന നേതാവ് ബീപേന്ദർ ജഡേജയാണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി. കർസൻഭായി കർമുറാണ് മണ്ഡലത്തിലെ എ.എ.പി സ്ഥാനാർഥി. 2019ലാണ് റിവബ ബി.ജെ.പിയിൽ ചേർന്നത്.
ജഡേജയുടെ പിതാവ് ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെയായിരുന്നു മരുമകളുടേയും പാർട്ടി പ്രവേശനം. റിവബയുടെ പ്രചാരണത്തിനായി രവീന്ദ്രേ ജഡേജയും എത്തിയിരുന്നു. അതേസമയം, ബി.ജെ.പി ഗുജറാത്തിൽ വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. 150ലേറെ സീറ്റുകളിലാണ് ബി.ജെ.പി മുന്നേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.