ലാലു പ്രസാദ്​ യാദവ്​

ലാലു പ്രസാദ്​ യാദവിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: രാഷ്​ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതാവ്​ ലാലു പ്രസാദ്​ യാദവിനെ ഡൽഹി എയിംസിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. പനിയെ തുടർന്നാണ്​ മുൻ ബിഹാർ മുഖ്യമന്ത്രിയെ ആശുപത്രിയിലെത്തിച്ചതെന്ന്​ എ.എൻ.ഐ റി​​പ്പോർട്ട്​ ചെയ്​തു.

വെള്ളിയാഴ്ച ആശുപത്രിയിൽ അഡ്​മിറ്റായ ലാലുവിന്‍റെ ആരോഗ്യനില തൃപ്​തികരമാണെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. കാലിത്തീറ്റ കുംഭകോണ കേസിൽ ശിക്ഷ അനുഭവിക്കുന്ന ലാലുവിന്​ ഝാർഖണ്ഡ്​ ഹൈകോടതി ഏപ്രിലിൽ ജാമ്യം അനുവദിച്ചിരുന്നു. പിന്നാലെയാണ്​ മൂന്ന്​ വർഷത്തിന്​ ശേഷം ലാലു ബിഹാറിൽ തിരിച്ചെത്തിയത്​.

റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസസിൽ രണ്ട്​ വർഷമായി ചികിത്സയിൽ കഴിഞ്ഞിരുന്ന ലാലു ഈ വർഷം ജനുവരി മുതലാണ്​ ചികിത്സ എയിംസിലേക്ക്​ മാറ്റിയത്​. 

Tags:    
News Summary - RJD chief Lalu Prasad Yadav Admitted To New Delhi AIIMS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.