ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ്​  മക്കൾ നല കൂട്ടണി പിളർന്നു: സി.പി.എമ്മിന്​ സ്വന്തം സ്​ഥാനാർഥി

ചെന്നൈ: ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ്​ അടുക്കു​േന്താറും പാർട്ടികളിൽ വിള്ളൽ രൂപപ്പെടുന്നു. ഇടതുകക്ഷികളും പ്രമുഖ ദളിത്​ സംഘടനായ വിടുതലൈ ചിറുതൈകൾ കക്ഷിയും  അംഗങ്ങളായ മക്കൾ നല കൂട്ടണി പിളർന്നു. സി.പി.എം സ്വന്തം നിലക്ക്​ സ്​ഥാനാർയെ പ്രഖ്യാപിച്ചു. പ്രാദേശിക നേതാവായ എ.ലോകനാഥനാണ്​ സ്​ഥാനാർഥി. കെട്ടിവെച്ച കാശ്​പോലുംകിട്ടാനുള്ള സാധ്യത ഇല്ലാത്ത സാഹചര്യത്തിൽ സ്​ഥാനാർഥിലെ നിർത്തേണ്ടെന്ന്​ സി.പി.​െഎയും വി.സി.കെയും നിലപാട്​ എടുത്തു.

എന്നാൽ തെരഞ്ഞെടുപ്പിൽ മത്​സരിക്കേ​ണ്ടത്​ ജനാധിപത്യ സംവിധാനത്തി​​െൻറ താൽപര്യമാണെന്ന്​ സി.പി.എം സംസ്​ഥാന കമ്മിറ്റി വിലയിരുത്തി. ഒരാഴ്​ച്ചയായി സഖ്യത്തിൽ ചർച്ചകൾ നടന്നെങ്കിൽ ഏകകണ്​ഠമായ തീരുമാനത്തിൽ എത്താൻ കഴിഞ്ഞില്ല. മണ്ഡലത്തിൽ യാതൊരു സ്വാധീനവും ഇല്ലാത്ത സാഹചര്യത്തിൽ ഡി.എംകെക്ക്​ പിന്തുണ നൽകണമെന്ന്​ സി.പി.​െഎയുംവി.സി.കെയുടെയും നിലപാട്​. മക്കൾ നല കൂട്ടണി (ജനക്ഷേമ മുന്നണി) പിന്തുണ ഡി.എംകെ വർക്കിങ്​ പ്രസിഡൻറ്​ എം.കെ സ്​റ്റാലിൻ പരസ്യമായി അഭ്യർഥിച്ചിരുന്നു. അണ്ണാഡി.എംകെയിലെ ടി.ടി.വി ദിനകരനും പിന്തുണ തേടിയിരുന്നു. വിജയ സാധ്യതയുള്ള ഡി.എം.കെക്ക്​ നൽകുന്ന പിന്തുണ ഭാവിയിലെ വരുന്ന ലോക്​സഭാ തെരഞ്ഞെടുപ്പിൽ സീറ്റ്​ കിട്ടാൻഅനുകൂല ഘടകമാകുമെന്നുമുള്ള നിലപാടുകളോട്​ സിപി.എംവിയോജിച്ചു. ചർച്ചകളിൽ  പൊതു തീരുമാനം പരാജയപ്പെട്ട സാഹചര്യത്തിൽ തങ്ങളുടെ ഒരുമിച്ചുള്ള തീരുമാനം ഇന്ന്​ വ്യക്​തമാക്കുമെന്നു സി.പി.​െഎ സംസ്​ഥാന സെക്രട്ടറി മുത്തരശൻ, വി.സി​.കെ നേതാവ്​ തിരുമാളവൻ എന്നിവർ അറിയിച്ചു. ഇരു പാർട്ടികളും സി.പി.എം സ്​ഥാനാർഥിയെ പിന്തുണക്കണമെന്ന്​  സംസ്​ഥാന സെക്രട്ടറി ജി.രാമകൃഷ്​ണൻ ആവശ്യപ്പെട്ടു.

2015 ൽ ജയലളിത മത്​സരിച്ച ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ സി.പി.​െഎ ദേശീയ സമിതി അംഗം സി.മഹേന്ദ്രനായിരുന്ന പ്രധാന എതിരാളി.  ജയലളിതക്ക്​ 1.50 ലക്ഷംവോട്ടി​​െൻറ റെ​േക്കാഡ്​ ഭൂിരപക്ഷം ലഭിച്ചു. സി.മഹേന്ദ്രന് കെട്ടിവെച്ച കാശ്പോയി. 9,710 വോട്ടുകളാണ് ലഭിച്ചത്.  ഡി.എംകെ മത്​സരിച്ചിരുന്നില്ല. കഴിഞ്ഞ ​െപാതു തെരഞ്ഞെടുപ്പിന്​ രൂപീകൃതമായ മക്കൾനല കൂട്ടണിയിൽന ിന്ന്​ വൈക്കോയാണ്​ ആദ്യം പുറത്തുപോകുന്നത്​. ഇതിനിടെ ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാറിനോട്​ തെറ്റി പുതിയ പാർട്ടിയുമായി ഭർത്താവ്​ കെ.മാധവൻ രംഗത്തിറങ്ങി. മറീനയിലെ ജയലളിതാ സ്​മാരകത്തിൽ എത്തി പ്രാർഥിച്ച ശേഷമായിരുന്നു പ്രഖ്യാപനം.ദീപ തുടങ്ങിയ എം.ജി.ആർ ^അമ്മാ^ ദീപാ പേരവൈ യിൽ ദു​ഷ്​ട ശക്​തികൾ കടന്ന്​ കയറിയെന്ന്​ ആരോപിച്ചു. പാർട്ടിയുശട പേര്​ ​ൈ്വകാതെ വ്യക്​തമാക്കും. ദീപയുടെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ മാധവനായിരുന്നു ​േനതൃത്വംനൽകിയിരുന്നത്​. ആർ.കെ നഗറിൽ ദീപക്കൊപ്പം എല്ലാ ​വേദികളിലും മാധവൻ കഴിഞ്ഞ ദിവസം വരെ പങ്കിട്ടിരുന്നു. എന്നാൽ തങ്ങളുടെ വിവാഹ ജീവിതത്തിൽ ​പ്രശ്​നങ്ങ​ളൊന്നും ഇല്ലെന്നും ഒരേ വീട്ടിൽതന്നെ താമസിക്കുമെന്നുംമാധവൻ പറഞ്ഞു.അതേസ മയം ഭർാത്തവിനെ രണ്ട്​ ദിവസമായി കണ്ടിട്ടില്ലെന്നുംഅദ്ദേഹത്തി​​െൻറ തീരുമാനത്തിൽ അതിശയം ഉണ്ടെന്നും സ്വവസതിയിൽ വിളിച്ച ചേർത്ത വാർത്താസമ്മേളനത്തിൽ ദീപ പറഞ്ഞു.

Tags:    
News Summary - rk nagar bye election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.