ചെന്നൈ: നടൻ വിശാലിെൻറ നാമനിർദേശപത്രിക തള്ളി വിവാദത്തിലായ ആർ.െക നഗർ വരണാധികാരി കെ. വേലുസാമിയെ തെരഞ്ഞെടുപ്പ് കമീഷൻ സ്ഥലം മാറ്റി. തമിഴ്നാട് വനിതാ വികസന കോർപ്പറേഷൻ എം.ഡി പ്രവീൺ പി. നായർക്കാണ് പകരം ചുമതല. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജേഷ് ലഖോനിയുടെ ശിപാർശ പ്രകാരമാണ് പ്രവീൺ പി. നായർക്ക് ചുമതല നൽകിയത്.
വിശാലിെൻറ പത്രിക തള്ളിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ തുടർന്ന് ഡി.എം.കെ ഉൾപ്പെടെ വിവിധ രാഷ്ട്രീയ കക്ഷികൾ വരണാധികാരിെയ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. വരണാധികാരിക്ക് മുമ്പാകെ സമർപ്പിച്ച തെൻറ നാമനിർദേശ പത്രികയിൽ പിന്നീട് മാറ്റം വരുത്തപ്പെട്ടതായി ജയലളിതയുെട ബന്ധുവായ ദീപ ജയകുമാറും ആരോപിച്ചിരുന്നു. തുടർന്നാണ് സ്ഥലം മാറ്റമുണ്ടായത്.
നേരത്തെ, മാർച്ച്- ഏപ്രിലിൽ ആർ.െക നഗർ വരണാധികാരിയായി പ്രവീണിനെ നിയമിച്ചിരുന്നെങ്കിലും വോട്ടിനു പണം ആരോപണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.