ന്യൂഡൽഹി: റോഡപകടം കുറക്കാൻ മുന്നോട്ടുവെച്ച മാർഗനിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ സുപ്രീംകോടതി ഇടപെടൽ. സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും റോഡ്സുരക്ഷസമിതി, അതിെൻറ കാര്യാലയമായി ലീഡ് ഏജൻസി, റോഡ്സുരക്ഷനിധി, സുരക്ഷകർമപദ്ധതി എന്നിവ മാർച്ച് 31നകം പ്രാബല്യത്തിൽ ഉണ്ടായിരിക്കണമെന്ന് ജസ്റ്റിസുമാരായ എം.ബി. ലോകുർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
റോഡ്സുരക്ഷസമിതി കാര്യാലയമായി പ്രവർത്തിക്കുന്ന ലീഡ് ഏജൻസിയാണ് ഡ്രൈവിങ്ങിന് അടക്കമുള്ള ലൈസൻസുകൾ, രജിസ്ട്രേഷൻ, റോഡ്സുരക്ഷാ മാനദണ്ഡങ്ങൾ, മലിനീകരണനിയന്ത്രണം തുടങ്ങിയവയുടെ മേൽനോട്ടം വഹിക്കുക. ജില്ലതലങ്ങളിൽ റോഡ്സുരക്ഷസമിതി ജനുവരി 31നകം ഉണ്ടാകണം. റോഡ് സുരക്ഷനയം രൂപപ്പെടുത്താത്ത ഡൽഹി, അസം പോലുള്ള സംസ്ഥാനങ്ങൾ ജനുവരി 31നകം നടപടി പൂർത്തിയാക്കണം.
കോയമ്പത്തൂരിൽ ഡോക്ടറായ എസ്. രാജശേഖരൻ സമർപ്പിച്ച പൊതുതാൽപര്യഹരജിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇവയടക്കം രണ്ടുഡസൻ നിർദേശങ്ങളാണ് സുപ്രീംകോടതി ഉത്തരവിലുള്ളത്. സുരക്ഷാമാനദണ്ഡം കർക്കശമായി നടപ്പാക്കാത്തതുവഴിയാണ് 90 ശതമാനം റോഡപകടങ്ങളും ഉണ്ടാകുന്നതെന്ന് ഡോ. രാജശേഖരൻ ബോധിപ്പിച്ചിരുന്നു. പ്രതിവർഷം ലക്ഷത്തിലേറെപേർ ഇന്ത്യയിൽ റോഡപകടങ്ങളിൽ മരിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇൗ കേസ് പരിഗണനയിലിരിെക്ക, റോഡ് സുരക്ഷ സംബന്ധിച്ച ശിപാർശ സമർപ്പിക്കാൻ സുപ്രീംകോടതി മുൻ ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണൻ ചെയർമാനായി കേന്ദ്രം പ്രത്യേകസമിതിയെ നിയോഗിച്ചിരുന്നു. കമ്മിറ്റി 12 റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്തു. അതിലെ നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് ഇപ്പോഴെത്ത മാർഗനിർദേശങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.