2024ന് മുമ്പ് അമേരിക്കയേക്കാൾ മികച്ച റോഡുകൾ യു.പിയിലുണ്ടാക്കും -നിതിൻ ഗഡ്കരി

ലഖ്നോ: 2024ന് മുമ്പ് ഉത്തർപ്രദേശിൽ അമേരിക്കയെക്കാൾ മികച്ച റോഡുകളുണ്ടാക്കുമെന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. 8000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി യു.പിയിൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗഡ്കരിയുടെ പരാമർശം.

അമേരിക്കയേക്കാൾ യു.പിയിലെ റോഡുകൾ മെച്ചപ്പെടുത്താൻ വൈകാതെ അഞ്ച് ലക്ഷം കോടി മോദി സർക്കാർ അനുവദിക്കുമെന്നും ഗഡ്കരി പറഞ്ഞു. ഷഹാബാദ്-ഹാർദോ ബൈപ്പാസ്, ഷാജാഹാൻപൂർ-ഷഹാബാദ് ബൈസ്, മൊറാദാബാദ്-താക്കൂർവാര-കാശിപൂർ ബൈപ്പാസ്, ഗാസിപ്പൂർ-ബലിയ ബൈപ്പാസ് ഉൾപ്പടെ 8000 കോടിയുടെ പദ്ധതികളാണ് നിതിൻ ഗഡ്കരി യു.പിയിൽ പ്രഖ്യാപിച്ചത്.

നല്ല റോഡുകൾ നിർമ്മിക്കാൻ പണമൊരു തടസമല്ലെന്നും ഗഡ്കരി പറഞ്ഞു. 81ാമത് റോഡ് കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു ഗഡ്കരി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും നിതിൻ ഗഡ്കരി കൂടിക്കാഴ്ച നടത്തി.

Tags:    
News Summary - ​"Roads Of UP To Be Made Better Than America Before 2024": Nitin Gadkari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.