ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അസാധാരണമായ രീതിയിൽ തന്നെ ഉപദ്രവിച്ചുകൊണ്ടിരിക്കയാണെന്ന് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും ബിസിനസുകാരനുമായ റോബർട്ട് വാദ്ര. പ്രധാനമന്ത്രി നരേന്ദ്ര മോദി ആം ആദ്മി പാർട്ടിക്കെതിരെ ആരോപണമുന്നയിക്കുന്നപോലെ റോബർട്ട് വാദ്രക്കെതിരെ വിരൽ ചൂണ്ടിയാൽ അദ്ദേഹം മോദിയെ മുഴുവനായി വിഴുങ്ങുമെന്ന’ കെജ്രിവാളിെൻറ പ്രസ്താവനക്കെതിരെ ഫേസ്ബുക്കിലൂടെയാണ് വാദ്ര പ്രതികരിച്ചത്.
റോബർട്ട് വാദ്രയെന്നതാണ് ഡൽഹി മുഖ്യമന്ത്രിയുടെ ഡിക് ഷണറിയിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്ക്. മോദിക്കെതിരെ സംസാരിക്കുന്നതിന് വാദ്ര അദ്ദേഹത്തെ വിഴുങ്ങുമെന്നുള്ള കെജ്രിവാളിെൻറ പ്രസ്താവന വിചിത്രമായാണ് തോന്നിയത്. കെജ്രിവാൾ നേരിെട്ടത്തി അദ്ദേഹത്തിന് തനിക്കെതിരെ പറയാനുള്ളത് തുറന്നു വ്യക്തമാക്കാൻ ദയവുണ്ടാകണമെന്ന് അപേക്ഷിക്കുകയാണ്. മറ്റുള്ളവരെ തനിക്കെതിരെ ചൊടിപ്പിച്ച് വിടുന്നതിലും നല്ലത് അതാണെന്നും റോബർട്ട് വാദ്ര ഫേസ്ബുക്കിൽ കുറിച്ചു. അരവിന്ദ് കെജ്രിവാളിെൻറ ഭാവിക്ക് എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ടാണ് വാദ്ര ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
കോൺഗ്രസ് ഭരണകാലത്ത്വാദ്ര ഹരിയാനയിലെയും മറ്റും ഭൂമിതട്ടിപ്പ് നടത്തിയതിനെതിരെ കെജ്രിവാൾ ശക്തമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.