മണിപ്പൂർ മുൻ മുഖ്യമന്ത്രി മേയിറാംബം കൊയ്‌റെങ് സിങ്ങിന്റെ വസതിയുടെ മതിലിനകത്ത് വീണ റോക്കറ്റി​ന്റെ അവശിഷ്ടങ്ങൾ ഫോറൻസിക് വിദഗ്ധർ പരിശോധിക്കുന്നു

മണിപ്പൂർ മുൻ മുഖ്യമന്ത്രിയുടെ വസതിക്ക് നേരെ റോക്കറ്റ് ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു

ഇംഫാൽ (മണിപ്പൂർ): മണിപ്പൂരിൽ സംഘർഷം തുടരുന്നതായി റിപ്പോർട്ട്. വെള്ളിയാഴ്ച ബിഷ്ണുപൂർ ജില്ലയിലെ മൊയ്‌റാങ്ങിലെ ജനവാസ മേഖലയിൽ തീവ്രവാദികൾ റോക്കറ്റ് ആക്രമണം നടത്തി.

മണിപ്പൂർ മുൻ മുഖ്യമന്ത്രി മേയിറാംബം കൊയ്‌റെങ് സിങ്ങിന്റെ വസതിയുടെ മതിലിനകത്താണ് റോക്കറ്റ് പതിച്ചത്. റോക്കറ്റ് വീണപ്പോൾ വയോധികൻ വളപ്പിൽ ചില മതപരമായ ചടങ്ങുകൾക്ക് തയ്യാറെടുക്കുകയായിരുന്നു.

അയാൾ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥൻ പറഞ്ഞു. ആധുനികമായ റോക്കറ്റാണ് വീണതെന്ന് പൊലീസ് പറഞ്ഞു.

ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലം സന്ദർശിച്ചു. സ്‌ഫോടനത്തിൽ 13 വയസ്സുകാരി ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള താഴ്ന്ന പ്രദേശമായ ട്രോംഗ്ലാവോബിയിലേക്ക് സമീപത്തെ കുന്നിൻ പ്രദേശത്ത് നിന്ന് വെള്ളിയാഴ്ച മറ്റൊരു റോക്കറ്റ് ആക്രമണവും നടന്നിരുന്നു.

Tags:    
News Summary - Rocket attack on former Manipur CM's residence: One killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.