ന്യൂഡല്‍ഹി: ഡൽഹി രോഹിണി കോടതിയിലുണ്ടായ വെടിവെപ്പിൽ രണ്ടുപേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടാതലവൻ ജിതേന്ദർ ഗോഗിയുടെ എതിരാളി ടില്ലു തേജ്പൂരിയയുടെ സംഘത്തിൽപെട്ട ഉമാംഗ്, വിനയ് എന്നിവരാണ് അറസ്റ്റിലായത്. ഗോഗിയെ കൊലപ്പെടുത്താൻ രാഹുൽ ത്യാഗി, ജഗദീപ് ജഗ്ഗ എന്നിവരെ കോടതിയിെലത്തിച്ചത് വിനയ് ആണെന്ന് പൊലീസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സഹായിയെ കണ്ടെത്തിയത്. രോഹിണി സെക്ടർ ഒമ്പതിലുള്ള മാളിെലത്തിയാണ് അഭിഭാഷക വേഷം ധരിച്ചത്. കൊലപ്പെടുത്തിയതിനുശേഷം പ്രതികൾക്ക് രക്ഷപ്പെടാൻ വിനയ് കാറുമായി കോടതി വളപ്പിൽ കാത്തുനിന്നിരുന്നു. ഇരുവരും കൊല്ലപ്പെട്ടതോടെ വിനയ് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കാർ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വെടിവെപ്പ് നടന്നതിന് തലേദിവസം പ്രതികൾ ഉമാംഗിെൻറ വീട്ടിൽ ഒത്തുകൂടിയിരുന്നു.
െവടിവെപ്പ് സംഭവത്തിനുപിന്നാലെ കീഴ്കോടതികളിലെ സുരക്ഷ ശക്തമാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലും ഡല്‍ഹി ഹൈകോടതിയിലും അഭിഭാഷകർ ഹരജി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.