രോഹിത് വെമുലയെ സ്മരിക്കാനൊരുങ്ങി കൂട്ടുകാര്‍

ഹൈദരാബാദ്: ദലിത് വിവേചനത്തിനെതിരെ ജീവത്യാഗം ചെയ്ത ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരിക്കാത്ത ഓര്‍മകള്‍ക്ക് നാളെ ഒരു വയസ്സ്. കഴിഞ്ഞ വര്‍ഷം ജനുവരി 17നാണ് ഹോസ്റ്റല്‍ മുറിയില്‍ വെമുലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയത്. വെമുലയുടെ മരണത്തിന് പിന്നാലെ സര്‍ക്കാറുകള്‍ക്കെതിരെ കനത്ത പ്രതിഷേധമുയര്‍ന്നിരുന്നു.

നാളെ കാമ്പസില്‍ ശഹാദത്ത് ദിനമായി വിദ്യാര്‍ഥികള്‍ ആചരിക്കും. രോഹിത് വെമുലയുടെ അമ്മ രാധിക, ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്ലാഖിന്‍െറ സഹോദരന്‍ ജാന്‍ മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും. ഹോസ്റ്റലുകളില്‍ വെമുലയുടെ ചിത്രത്തില്‍ മാലയണിയിക്കുന്ന വിദ്യാര്‍ഥികള്‍ കാമ്പസില്‍ പ്രകടനവും നടത്തും. പ്രതിരോധ ഗാനങ്ങള്‍ ആലപിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. വെമുല ആത്മഹത്യ ചെയ്തത് വ്യക്തിപരമായ കാരണത്താലാണെന്നായിരുന്നു കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം നിയോഗിച്ച സമിതി കണ്ടത്തെിയത്.

Tags:    
News Summary - rohith vemula

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.