ഇന്ത്യയിൽ ആർ.എസ്​.എസ്​ എന്ന എൻ.ജി.ഒക്ക്​ മാത്രമേ ഇടമുള്ളുവെന്ന്​ രാഹുൽ

ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തകരുടെ വ്യാപക അറസ്​റ്റിൽ പ്രതിഷേധവുമായി കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യയിൽ ആർ.എസ്​.എസ്​ എന്ന എൻ.ജി.ഒക്ക്​ മാത്രമേ ഇടമുള്ളു എന്ന്​ രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു. 

സർക്കാറിനെ എതിർക്കുന്ന മറ്റ്​ എൻ.ജി.ഒകൾ അടച്ച്​ പൂട്ടുകയും ആക്​ടിവിസ്​റ്റുകളെ ജയിലിലടക്കുകയോ വെടിവെച്ച്​ കൊല്ലുകയോ ചെയ്യണമെന്ന്​ രാഹുൽ ഗാന്ധി ട്വീറ്റിൽ പരിഹസിച്ചു. പുതിയ ഇന്ത്യക്കായി  ഭീ​മ-കൊ​േ​റ​ഗാ​വ് പോരാളികളെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പു​​ണെ​​യി​​ല്‍ ദ​​ലി​​തു​​ക​​ളും സ​​വ​​ര്‍ണ​​രും ഏ​​റ്റു​​മു​​ട്ടി​​യ ഭീ​​മ-കൊ​​റേ​​ഗാ​​വ് കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട്​ മ​​നു​​ഷ്യാ​​വ​​കാ​​ശ പ്ര​​വ​​ർ​​ത്ത​​കരെ പൊലീസ്​ കഴിഞ്ഞ ദിവസം അറസ്​റ്റ്​ ചെയ്​തിരുന്നു​. ഡ​​ല്‍ഹി, ഹൈ​​ദ​​രാ​​ബാ​​ദ്, റാ​​ഞ്ചി, ഗോ​​വ, മും​​ബൈ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ നി​​ന്നാ​​യി അ​​ഞ്ച് മ​​നു​​ഷ്യാ​​വ​​കാ​​ശ പ്ര​​വ​​ര്‍ത്ത​​ക​​രെ മാ​​വോ​​വാ​​ദി  ബ​​ന്ധം ആ​​രോ​​പി​​ച്ചാണ്​ പു​​ണെ പൊ​​ലീ​​സ് അ​​റ​​സ്​​​റ്റ്​ ചെ​​യ്തത്​.

Tags:    
News Summary - Room for only 1 NGO in India — RSS, says Rahul Gandhi-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.