റെയിൽവേ പ്ലാറ്റ്‌ഫോമിൽ ഓട്ടോ ഓടിച്ചയാളെ ആർ.പി.എഫ് അറസ്റ്റ് ചെയ്തു

മുംബൈ: മുംബൈയിലെ കുർള റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലൂടെ ഓട്ടോ ഓടിച്ചയാളെ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് (ആർ.പി.എഫ്) അറസ്റ്റ് ചെയ്തു. ഒക്ടോബർ 12നാണ് പ്ലാറ്റ്‌ഫോമിലൂടെ ഓട്ടോയോടിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. വിഡിയോ വൈറലായതോടെയാണ് ഉന്നത അധികാരികൾ ഓട്ടോ ഡ്രൈവർക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചത്.

ട്വിറ്ററിൽ പ്രചരിച്ച വിഡിയോയുടെ അടിസ്ഥാനത്തിലാണ് ആർ.പി.എഫ് കേസ് എടുത്ത് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കിയെന്നും റെയിൽവേ ആക്ടിലെ പ്രധാന വകുപ്പുകൾ പ്രകാരം ശിക്ഷിച്ചെന്നും ആർ.പി.എഫ് അറിയിച്ചു. 

Tags:    
News Summary - RPF arrested man who ride autorickshaw in railway platform

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.