ഹൈദരാബാദ്: എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ നാവ് മുറിക്കുന്നവർക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുസേന. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയെക്കുറിച്ച് നടത്തിയ പ്രസ്താവനകളിലൂടെ അദ്ദേഹം രാജ്യത്ത് മതസ്പർദ്ധ വളർത്തിയെന്നും ഹിന്ദുസേന ഗുജറാത്ത് അധ്യക്ഷൻ പ്രതീക് ഭട്ട് ആരോപിച്ചു.
ഉവൈസി ഹൈദരാബാദിൻ്റെ നായയാണെന്നും രാമക്ഷേത്രം നിർമിക്കാനുള്ള അനുമതി സുപ്രീം കോടതി നൽകിയതാണെന്നും ഭട്ട് കൂട്ടിച്ചേർത്തു. ഉവൈസി തന്റെ പരാമർശങ്ങളിലൂടെ ഭരണഘടനയെ അപകീർത്തിപ്പെടുത്തുകയാണ്. വർഗീയ പരാമർശങ്ങൾ നടത്തി സനാതന ഹിന്ദുക്കളുടെയിടയിൽ സ്പർധയുണ്ടാക്കുകയാണ് ഉവൈസിയെന്നും ഭട്ട് ആരോപിച്ചു. സംഭവത്തിൽ ഉവൈസിക്കെതിരെ ഹിന്ദുസേന ഡൽഹി വിഭാഗവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
രാമക്ഷേത്ര ഉദ്ഘാടനം വരികയാണെന്നും മുസ്ലിം യുവാക്കൾ ബി.ജെ.പി നയിക്കുന്ന കേന്ദ്ര സർക്കാരിന്റെ നീക്കങ്ങളെ നിരീക്ഷിക്കണമെന്നും ഉവൈസി പറഞ്ഞിരുന്നു. രാജ്യത്തെ മസ്ജിദുകൾ തകരാതെ സംരക്ഷിക്കണണെന്നും അദ്ദേഹം യുവാക്കളോടായി പറഞ്ഞിരുന്നു.
500 വർഷക്കാലമായി ഖുർആൻ പാരായണം ചെയ്തിരുന്ന ഭൂമി ഇന്ന് നമ്മുടേതല്ല. പള്ളികൾ ഇനിയും നമ്മളിൽ നിന്ന് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിന് പിന്നാലെ ഉവൈസിക്ക് മുന്നറിയിപ്പുമായി വിശ്വ ഹിന്ദു പരിഷത്തും രംഗത്തെത്തിയിരുന്നു. ഉവൈസി സുപ്രീം കോടതി വിധിയെ ചോദ്യംചെയ്യുകയാണെന്നും മുസ്ലിം ജനതയെ അക്രമത്തിലേക്ക് തള്ളിയിടരുതെന്നും വി.എച്ച്.പി അന്താരാഷ്ട്ര ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജെയിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.