"ആർ.എസ്.എസ് ആശുപത്രി ഹിന്ദുക്കൾക്ക് മാത്രമാണോ?" രത്തൻ ടാറ്റ നിതിൻ ഗഡ്കരിയോട് ചോദിച്ചു

ആർ.എസ്.എസ് മതത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്നില്ലെന്ന് വ്യവസായി രത്തൻ ടാറ്റയോട് ഒരിക്കൽ പറയേണ്ടതായി വന്നിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യാഴാഴ്ച പറഞ്ഞു.

പൂനെയിലെ സിൻഹഗഡ് ഏരിയയിൽ ആശുപത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുതിർന്ന ബി.ജെ.പി നേതാവ് കൂടിയായ മന്ത്രി. മഹാരാഷ്ട്രയിലെ ശിവസേന-ബി.ജെ.പി സർക്കാരിൽ മന്ത്രിയായിരുന്ന കാലത്തെ ഒരു കഥയാണ് ഗഡ്കരി ചടങ്ങിൽ സംസാരിച്ചത്.

"അന്തരിച്ച ആർ.എസ്.എസ് മേധാവി കെ.ബി ഹെഡ്ഗേവാറിന്റെ പേരിലുള്ള ആശുപത്രി ഔറംഗബാദിൽ ഉദ്ഘാടനം ചെയ്യപ്പെടുകയായിരുന്നു. ഞാൻ അന്ന് സംസ്ഥാന സർക്കാരിൽ മന്ത്രിയായിരുന്നു. ഒരു മുതിർന്ന ആർ.എസ്.എസ് കാര്യവാഹക് ആശുപത്രി ഉദ്ഘാടനം ചെയുന്നത് രത്തൻ ടാറ്റയായിരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും സഹായിക്കാൻ എന്നോട് ആവശ്യപ്പെടുകയും ചെയ്തു" -ഗഡ്കരി പറഞ്ഞു.

തുടർന്ന് അദ്ദേഹം ടാറ്റയുമായി ബന്ധപ്പെടുകയും ആശുപത്രി ഉദ്ഘാടനം ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തു. ''ആശുപത്രിയിൽ എത്തിയപ്പോൾ ടാറ്റ ചോദിച്ചു, ഈ ആശുപത്രി ഹിന്ദു സമുദായത്തിൽ നിന്നുള്ള ആളുകൾക്ക് മാത്രമാണോ എന്ന്. ഞാൻ അദ്ദേഹത്തോട് ചോദിച്ചു, 'എന്തുകൊണ്ടാണ് നിങ്ങൾ അങ്ങനെ ചിന്തിക്കുന്നത്'. ഉടൻ തന്നെ അദ്ദേഹം മറുപടി നൽകി, കാരണം ഇത് ആർ.‌എസ്‌.എസിന്റേതാണ്. ആശുപത്രി എല്ലാ സമുദായങ്ങൾക്കും വേണ്ടിയുള്ളതാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അങ്ങനെയൊന്നും, മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം ആർ.എസ്.എസിൽ നടക്കുന്നില്ല" -കേന്ദ്രമന്ത്രി പറഞ്ഞു.

Tags:    
News Summary - "RSS Hospital Only For Hindus?" Ratan Tata Asked Nitin Gadkari. His Reply

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.