ന്യൂഡൽഹി: ഇന്ത്യൻ സമൂഹത്തെ ഉദ്ബുദ്ധരാക്കാനും ഏകീകരിക്കാനുമാണ് ആർ.എസ്.എസ് പ്രവർത്തിക്കുന്നതെന്നും ഇന്ത്യയെ ലോകത്തിനു മുന്നിൽ മാതൃകാ സമൂഹമാക്കി മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത്.
വ്യക്തിപരമായ പരിഗണനകൾ മാറ്റി സമൂഹത്തെ സേവിക്കാൻ ആളുകൾ മുന്നോട്ടുവരണം. ഡൽഹിയിൽ ആർ.എസ്.എസ് ആസ്ഥാനത്ത് വിവിധ ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ വിഭാഗങ്ങളിൽനിന്നുള്ള ആളുകൾ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ത്യാഗം ചെയ്യുകയും സംഭാവനകൾ അർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെ സമൂഹത്തിനു മുന്നിൽ ഉയർത്തിക്കാണിക്കേണ്ട സമയമാണിതെന്നും മോഹൻ ഭാഗവത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.