ജയ്പൂർ: രാജ്യത്തെ ജനസംഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട് അസമിലും ഉത്തർപ്രദേശിലുമടക്കം നയരൂപവത്കരണം പുരോഗമിക്കുേമ്പാൾ ആർ.എസ്.എസിനും ജനസംഘത്തിനുമെതിരെ വിമർശനവുമായി രാജസ്ഥാൻ മന്ത്രി. രാജ്യത്തെ ജനസംഖ്യ വർധനവിന് കാരണം ആർ.എസ്.എസും ബി.ജെ.പിയുമാണെന്ന് മന്ത്രി പ്രതാപ് സിങ് ഖജാരിയാവാസ് കുറ്റപ്പെടുത്തുകയും ചെയ്തു.
'1975ൽ ഇന്ദിരാഗാന്ധി 'നാം രണ്ട്, നമുക്ക് രണ്ട്' മുദ്രാവാക്യം ഉയർത്തി ദേശവ്യാപക കാമ്പയിനിന് ആഹ്വാനം ചെയ്തിരുന്നു. അപ്പോൾ ബി.ജെ.പി, ജനസംഘം, ആർ.എസ്.എസ് നേതാക്കൾ അതിനെതിരെ പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു. രണ്ടുകുട്ടി നയം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ അവർ ഇന്ദിര ഗാന്ധിയെ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. അക്കാലത്ത് നയം നടപ്പാക്കിയിരുന്നെങ്കിൽ നിലവിലെ ജനസംഖ്യ വർധനവിന് കാരണമാകില്ലായിരുന്നു' -പ്രതാപ് സിങ് പറഞ്ഞു.
കുട്ടികളുടെ എണ്ണത്തെ ആസ്പദമാക്കി സ്ഥാനക്കയറ്റത്തിനും നിയമനത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തർപ്രദേശിനേക്കാൾ മികച്ച ജനസംഖ്യ നയം രാജസ്ഥാനിൽ ഇപ്പോൾ ഉണ്ടെന്നും മന്ത്രി കൂട്ടിേച്ചർത്തു.
'എവിടെയെങ്കിലും തെരഞ്ഞെടുപ്പ് നടക്കാനുണ്ടെങ്കിൽ ഉപയോഗശൂന്യമായ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ബി.ജെ.പി രംഗത്തെത്തു. ഹിന്ദു, മുസ്ലിം, സിഖ്, ക്രിസ്ത്യന്‍ തുടങ്ങിയവർ തമ്മിൽ ശത്രുത വളർത്തുകയാണ് ലക്ഷ്യം' -മന്ത്രി പറഞ്ഞു.
ബി.ജെ.പിയുടെ ഉദ്ദേശത്തിൽ മറ്റൊന്നുമില്ലെങ്കിൽ എല്ലാ മുഖ്യമന്ത്രിമാരുടെയും യോഗം വിളിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.