ചെന്നൈ: കോയമ്പത്തൂരിലെ സ്വകാര്യ സ്കൂളിൽ നടന്ന ആർ.എസ്.എസ് പരിശീലന ക്യാമ്പിനുസമീപം പൊലീസുകാർക്കുനേരെ കൈയേറ്റം നടത്തിയ അഞ്ചുപേർക്കതിരെ കേസ്. വിളാങ്കുറിച്ചിയിൽ സ്വകാര്യ സ്കൂളിൽ ആർ.എസ്.എസ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചതിൽ പ്രതിഷേധിച്ച് തന്തൈ പെരിയാർ ദ്രാവിഡ കഴകം, നാം തമിഴർ കക്ഷി തുടങ്ങിയ സംഘടനകളിലെ പ്രവർത്തകർ ധർണ നടത്തിയിരുന്നു. ഈ സമയത്ത് സ്കൂളിലുണ്ടായിരുന്ന ആർ.എസ്.എസ് പ്രവർത്തകർ പുറത്തിറങ്ങാൻ ശ്രമിക്കവേ ക്രമസമാധാനപാലനത്തിന്റെ ഭാഗമായി പൊലീസ് തടഞ്ഞു. തുടർന്നാണ്പൊലീസുകാരുമായി വാക്കുതർക്കവും ഉന്തുംതള്ളുമുണ്ടായത്. ചില പൊലീസുകാർക്കുനേരെ കൈയേറ്റശ്രമവുമുണ്ടായി. ആർ.എസ്.എസ് ജില്ല സെക്രട്ടറി മുരുകൻ, പ്രവർത്തകരായ കാളിദാസ്, ഗോവിന്ദൻ, അരുൺ, കറുപ്പുസാമി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.