കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകയിൽ പ്രവേശിക്കാൻ ആർ.ടി.പി.സി.ആർ ഫലം നിർബന്ധമില്ല

ബംഗളുരു: കോവിഡ് കുറയുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്ന് വരുന്നവർക്കുള്ള നിബന്ധനകളിൽ ഇളവു വരുത്തി കർണാടക. ഇതു സംബന്ധിച്ച് കർണാടക സർക്കാർ ഉത്തരവിറക്കി. കർണാടകത്തിലേക്ക് പ്രവേശിക്കാൻ ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലം നിർബന്ധമില്ലെന്ന് ഉത്തരവിൽ പറയുന്നു.

അതേസമയം, വാക്സിനേഷൻ ചെയ്ത സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് നിലവിൽ കർണാടകയിൽ ആർ.ടി.പി.സി.ആർ പരിശോധന ഫലം നിർബന്ധമാക്കിയിരുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും ഇനി ആർ.ടി.പി.സി.ആർ പരിശോധന ഫലം ആവശ്യമില്ലെന്ന് കർണാടക സർക്കാരിന്റെ ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ,വാക്സിനേഷൻ പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് യാത്രക്കാർക്ക് അനിവാര്യമാണെന്നും ഉത്തരവിൽ പറയുന്നു.

Tags:    
News Summary - RTPCR results are not mandatory for those from Kerala to enter Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.