ലഖിംപൂർ ഖേരി കർഷക കൊലയിൽ പ്രതി​േഷധിച്ച്​ മഹാരാഷ്​ട്രയിൽനിന്ന്​ ഇന്ന്​ ബന്ദ്​

മുംബൈ: ഉത്തർപ്രദേശ്​ ലഖിംപൂർ ഖേരിയിലെ കർഷക കൊലയിൽ പ്രതിഷേധിച്ച്​ മഹാരാഷ്​ട്രയിൽ ഭരണകക്ഷികളുടെ നേതൃത്വത്തിൽ തിങ്കളാഴ്ച സംസ്​ഥാന വ്യാപക ബന്ദ്​. ശിവസേന, നാഷനലിസ്റ്റ്​ കോൺഗ്രസ്​ പാർട്ടി, കോൺഗ്രസ്​ എന്നിവരുടെ നേതൃത്വത്തിലാണ്​ ബന്ദിന്​ ആഹ്വാനം. ബന്ദിന്​ എല്ലാവരും സഹകരിക്കണമെന്ന്​ ജനങ്ങളോട്​ അഭ്യർഥിച്ചിരുന്നു.

അവശ്യസേവനങ്ങളൊഴികെ ബാക്കിയെല്ലാം ബന്ദിൽ നിശ്ചലമാകുമെന്ന്​ മഹാരാഷ്​ട്ര വികാസ്​ അഗാഡി സർക്കാർ പറഞ്ഞു. സംസ്​ഥാന സർക്കാർ ആഹ്വാനം ചെയ്​ത ബന്ദ്​ അ​ല്ലെന്നും രാഷ്​ട്രീയ പാർട്ടികളാണ്​ ബന്ദിന്​ ആഹ്വാനം ചെയ്​തതെന്നും അവർ കൂട്ടിച്ചേർത്തു.

പ്രതിഷേധ സ്വരങ്ങളെ ​ബി.ജെ.പി ഭരിക്കുന്ന കേന്ദ്രം അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും കർഷകക്കൊലയിൽ മക​ൻ അറസ്റ്റിലായ സാഹചര്യത്തിൽ ​അജയ്​ മിശ്ര കേന്ദ്ര ആഭ്യന്തര സഹമന്ത്രി സ്​ഥാനം ഒഴിയണമെന്നും എൻ.സി.പി നേതാവ്​ നവാബ്​ മാലിക്​ പറഞ്ഞു.

കൊലപാതകത്തിൽ പ്രതിഷേധിച്ച്​ പാർട്ടി മുംബൈ രാജ്​ ഭവന്​ മുമ്പിൽ 'മൗന പ്രതിഷേധം' ആചരിക്കുമെന്ന്​ മഹാരാഷ്​ട്ര കോൺഗ്രസ്​ പ്രസിഡന്‍റ്​ നാന ​​പടോൾ പറഞ്ഞു. ബന്ദിന്​ നിരവധി സംഘടനകളും പിന്തുണ അറിയിച്ചു.

ബന്ദിന്​ ഐക്യദാർഡ്യം പ്രഖ്യാപിച്ച്​ കടകൾ അടച്ചിടുമെന്ന്​ വ്യാപാരി സംഘടനകൾ അറിയിച്ചു. 

Tags:    
News Summary - Ruling Parties calls Maharashtra Bandh today in solidarity with farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.