സെപ്റ്റംബര്‍ 16 മുതല്‍ 30 വരെ  ബാങ്കിലെത്തിയത് മൂന്നു ലക്ഷം കോടി

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കാനുള്ള നടപടികള്‍ അതീവ രഹസ്യമായിരുന്നു എന്ന സര്‍ക്കാര്‍ വാദം വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു. അസാധുവാക്കല്‍ പ്രഖ്യാപനത്തിന് തൊട്ടു മുന്‍ മാസത്തെ അവസാന രണ്ടാഴ്ചക്കിടയില്‍ ബാങ്കുകളില്‍ എത്തിയത് മൂന്നു ലക്ഷം കോടി രൂപ. സെപ്റ്റംബര്‍ 16 മുതല്‍ 30 വരെയുള്ള കാലയളവിലാണ് ഇത്ര വലിയ തുക ബാങ്കിലത്തെിയത്. 2001ന് ശേഷം രണ്ടാഴ്ചക്കിടയില്‍ ഇത്രയേറെ തുക ഒരുമിച്ച് അക്കൗണ്ടിലത്തെുന്നത് ആദ്യമാണ്. അസാധുവാക്കല്‍ പ്രഖ്യാപനം നടന്ന നവംബര്‍ എട്ടിന് മുമ്പത്തെ ഒരാഴ്ചക്കിടെ 1.2 ലക്ഷം കോടിയും ബാങ്കുകളിലത്തെി. അസാധുവാക്കല്‍ നടപടികള്‍ അറിഞ്ഞവര്‍ നേരത്തേ തുക നിക്ഷേപിച്ചതാവാമെന്ന സംശയത്തിലാണ് ബാങ്കിങ് വിദഗ്ധര്‍. 12 വര്‍ഷത്തിനിടെ ശരാശരി നിക്ഷേപത്തില്‍ ഏറ്റവും വര്‍ധനവുണ്ടായതും ഈ ദിവസങ്ങളിലാണ്. സാധാരണ ഒരു ലക്ഷം കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടാകുന്നത്. എന്നാല്‍, സെപ്റ്റംബര്‍ അവസാനം 2.87 ലക്ഷം കോടിയുടെ നിക്ഷേപ വര്‍ധനവ് ഉണ്ടായി.  ബാങ്കുകളിലേക്ക് ഇത്രയധികം നിക്ഷേപം ഒരുമിച്ച് വന്നതിനെക്കുറിച്ച് റിസര്‍വ് ബാങ്കിന് നേരത്തേ വിവരം കിട്ടിയിരുന്നു. ഇതിന്‍െറ വിശദാംശങ്ങള്‍ അന്വേഷിച്ച് മാധ്യമപ്രവര്‍ത്തകരും സാമ്പത്തിക വിദഗ്ധരും ആര്‍.ബി.ഐയെ സമീപിച്ചെങ്കിലും വിവരങ്ങള്‍ നല്‍കിയില്ല. ഇതിനുശേഷമാണ് അസാധുവാക്കല്‍ പ്രഖ്യാപനം നടക്കുന്നത്. 

എന്നാല്‍, കരുതല്‍ ധനാനുപാതം 100 ശതമാനമാക്കി ഉയര്‍ത്തിയത് സെപ്റ്റംബര്‍ 16നാണെന്നും ഇതാണ് വന്‍തുക ബാങ്കിലത്തൊന്‍ കാരണമെന്നുമാണ് റിസര്‍വ് ബാങ്കിന്‍െറ വിശദീകരണം. അസാധാരണ നിക്ഷേപത്തിന് പിന്നില്‍ ദുരൂഹുതയുണ്ടെന്ന വാദം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തള്ളി. ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള പേ കമീഷന്‍ കുടിശ്ശിക വിതരണം ചെയ്തത് കൊണ്ടാണ് ഇത്ര വലിയ തുക ഒരുമിച്ച് ബാങ്കിലത്തെിയതെന്നാണ് അദ്ദേഹത്തിന്‍െറ വിശദീകരണം. എന്നാല്‍, കുടിശ്ശികയിനത്തില്‍ 45,000 കോടി രൂപ മാത്രമാണ് സെപ്റ്റംബറിലെ ആദ്യ ആഴ്ച സര്‍ക്കാര്‍ കൈമാറിയിരിക്കുന്നത്. ഇതാവട്ടെ ശമ്പള അക്കൗണ്ടിലാണ് നിക്ഷേപിച്ചതും. 
Tags:    
News Summary - rupee ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.