പ്രയാഗ്രാജ്: കേരളത്തിലെ ശബരിമല വിഷയം ഹിന്ദു സംസ്കാരത്തിനെതിരായ ആസൂത്രിത നടപടിയെന്ന് വിശ്വഹിന്ദു പരിഷത്ത്. ഉത്തർപ്രദേശിലെ അയോധ്യ രാമക്ഷേത്രത്തിന് സമാനമായ അവസ്ഥയാണ് ശബരിമല ക്ഷേത്രത്തിനുള്ളത്. ഹിന്ദുത്വത്തിനെതിരായ കടന്നുകയറ്റമാണതെന്നും വി.എച്ച്.പി നേതാക്കൾ ആരോപിച്ചു.
ക്ഷേത്രത്തിൽ യുവതികളെ പ്രവേശിപ്പിക്കാനുള്ള സംസ്ഥാനത്തെ ഇടത് സർക്കാറിെൻറ നീക്കത്തിനെതിരെ മുന്നോട്ടുവന്ന ഹിന്ദു സംഘടനകൾക്ക് പൂർണ പിന്തുണ നൽകുമെന്നും വി.എച്ച്.പി അറിയിച്ചു. കുംഭമേള വേദിയിൽ വി.എച്ച്.പി നടത്തിയ ധർമ് സൻസദ് എന്ന യോഗത്തിലാണ് ശബരിമല വിഷയത്തെ കുറിച്ച് നേതാക്കൾ തുറന്നടിച്ചത്.
അേയാധ്യയിൽ രാമക്ഷേത്രം പണിയാൻ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് യോഗത്തിൽ ആർ.എസ്.എസ് നേതാക്കൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.