ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീപ്രവേശം വിധിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക് ഷനായ ബെഞ്ചിെൻറ വിധിക്കെതിരെ നൽകിയ പുനഃപരിശോധനാ ഹരജികളിൽ സുപ്രീംകോടതി വ്യാഴാഴ്ച വിധി പറയ ും. ചീഫ് ജസ്റ്റിസ് രഞ്ജൻ െഗാഗോയി അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. രാവിലെ 10.30 നാണ് വിധിപ്ര സ്താവനം ആരംഭിക്കുക.
ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച് 2018 സെപ്റ്റംബർ 28 നാണ് സുപ്രീംകോടതിയുടെ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മൽഹോത്ര അധ്യക്ഷനായ ഭരണഘടന െബഞ്ച് വിധി പ്രഖ്യാപിച്ചത്. യുവതി പ്രവേശന അനുമതി സംസ്ഥാനത്ത് വൻ പ്രതിഷേധത്തിന് കാരണമായതോടെ ഇതിനെതിരെ 49 പുനഃപരിശോധന ഹരജികളും മൂന്നു റിട്ട് ഹരജികളുമാണ് സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത്.
പുനഃപരിശോധനാ ഹരജികൾ ഫെബ്രുവരിയിൽ പരിഗണിച്ചെങ്കിലും വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് വിരമിക്കുന്ന നവംബർ 17ന് മുമ്പ് ലിസ്റ്റ് ചെയ്തിട്ടുള്ള സുപ്രധാന കേസുകളിൽ വിധി പറയും.
റഫാൽ അഴിമതി അന്വേഷിക്കേണ്ട എന്ന വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധന ഹരജികളിലും ചീഫ് ജസ്റ്റിസ് നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുക. കേസിൽ കേന്ദ്ര സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുണ്‍ ഷൂരി, അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ, എ.എ.പി എം.പി സഞ്ജയ് സിങ് എന്നിവരാണ് പുനഃപരിശോധന ഹരജികൾ നൽകിയത്.
റഫാൽ കേസിൽ 2018 ഡിസംബർ നാലിനാണ് നരേന്ദ്രമോദി സർക്കാറിന് ക്ലീൻ ചിട്ട് നൽകി സുപ്രീംകോടതി ഉത്തരവിട്ടത്. വിധിയിൽ റഫാൽ ഇടപാടിൽ ചട്ടവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നാൽ, ഇടപാടുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ട് പാര്‍ലമെൻററി സമിതിയുടെ പരിഗണനയിലാണെന്ന് വിചാരണക്കിടയിൽ കേന്ദ്ര കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ഹരജിക്കാരുടെ വാദം.
രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി നൽകിയ കോടതിയലക്ഷ്യ ഹരജിയും സുപ്രീംകോടതി നാളെ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.