ന്യൂഡൽഹി: ശബരിമല പുനഃപരിശോധന ഹരജികളിൽ തീരുമാനമെടുക്കുന്നത് ചീഫ് ജസ്റ്റ ിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് നീട്ടിവെച്ചു. പ്രായഭേദെമന്യേ ശബരിമലയിൽ സ് ത്രീകൾക്ക് പ്രവേശനം അനുവദിച്ച 2018 സെപ്റ്റംബർ 28ലെ വിധി പുനഃപരിേശാധിക്കണമോ എന ്ന് തീരുമാനിക്കും മുമ്പ് മതവിശ്വാസവുമായി ബന്ധപ്പെട്ട ഏഴു വിഷയങ്ങളിൽ ഏഴംഗ ബെഞ്ച് തീരുമാനമെടുക്കണമെന്ന് ചീഫ് ജസ്റ്റിസ്, ജസ്റ്റിസുമാരായ എ.എം. ഖൻവിൽകർ, ഇന്ദു മ ൽഹോത്ര എന്നിവരുടെ ഭൂരിപക്ഷ വിധിയിൽ പറഞ്ഞു. ഇതിനോട് വിയോജിച്ച് ജസ്റ്റിസുമാ രായ രോഹിങ്ടൺ ഫാലി നരിമാൻ, ഡി.വൈ ചന്ദ്രചൂഡ് എന്നിവർ പുറപ്പെടുവിച്ച ന്യൂനപക്ഷ വി ധിയിൽ ശബരിമല വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധന ഹരജികൾ തള്ളി. അഞ്ചംഗ ബെഞ്ചി ലാരും നിലവിെല വിധി സ്റ്റേ ചെയ്യാത്തതിനാൽ ഇനി ഒരു വിധി വരും വരെ ശബരിമലയിൽ പ്രായഭേ ദെമന്യേ സ്ത്രീകൾക്ക് പ്രവേശന അനുമതി നിലനിൽക്കും.
മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കൂടെ നിന്ന് ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനു വിധി പറഞ്ഞ ജസ്റ്റിസ് ഖ ൻവിൽകർ മുൻ നിലപാടിൽ നിന്ന് മാറി സ്ത്രീപ്രവേശനം എതിർത്ത ജസ്റ്റിസ് ഇന്ദുമൽ ഹോത്രക്കും ചീഫ് ജസ്റ്റിസിനുമൊപ്പം നിന്നതോടെയാണ് ഭൂരിപക്ഷ വിധി സാധ്യമായത്. നേ രത്തേ സ്ത്രീപ്രവേശനത്തിന് അനുകൂലമായി വിധിച്ച ജസ്റ്റിസുമാരായ രോഹിങ്ടൺ ഫാ ലി നരിമാനും ഡി.വൈ. ചന്ദ്രചൂഡും എഴുതിയ വിധിപ്രസ്താവത്തിൽ ചീഫ് ജസ്റ്റിസ് എഴുതിയ വ ിധിയെ അതിരൂക്ഷമായി വിമർശിച്ചു. പുനഃപരിേശാധനാ ഹരജികൾ പരിഗണിക്കുേമ്പാൾ പാലിക്കേണ്ട ഭരണഘടനാ തത്ത്വങ്ങൾ ലംഘിച്ച ഭൂരിപക്ഷ വിധി ആ ഹരജികളിൽ പറയാത്ത കാര്യങ്ങളും മറ്റു ബെഞ്ചുകളുടെ മുന്നിലുള്ള വിഷയങ്ങളും പരിഗണിച്ചത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി.
വിശാല ബെഞ്ച് പരിശോധിക്കുന്ന വിഷയങ്ങൾ:
ആരാധനാ സ്ഥലത്ത് സ്ത്രീപ്രവേശനത്തിനുള്ള നിയന്ത്രണങ്ങളുടെ ഭരണഘടനാസാധുത ശബരിമലയിൽ മാത്രം പരിമിതമല്ലെന്ന് വ്യക്തമാക്കിയാണ് ശബരിമല ഹരജികൾ തീർപ്പാക്കും മുമ്പ് മറ്റു മതങ്ങളെകൂടി ബാധിക്കുന്ന സമാന നിയമപ്രശ്നങ്ങൾക്ക് ഉത്തരം കിേട്ടണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചത്.
ഒരേ വിഷയത്തിലും സമാനമായതോ പരസ്പര ബന്ധിതമായതോ ആയ വിഷയങ്ങളിലും ഒരു കോടതിയിലുള്ള എല്ലാ കേസുകളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകണമെന്നത് കോടതിയുടെ അച്ചടക്കമാണ്. ശബരിമല പ്രവേശനത്തിെൻറ ഭരണഘടനാ സാധുതക്ക് മുസ്ലിം സ്ത്രീകളുടെ ദർഗയിലേക്കും പള്ളിയിലേക്കുമുള്ള പ്രവേശനവുമായും ബന്ധമുണ്ട്. പാഴ്സി മതക്കാരല്ലാത്തവരെ വിവാഹം ചെയ്ത പാഴ്സി വനിതക്ക് ‘അഗ്യാരി’ എന്ന തീക്കുണ്ഡത്തിനടുത്ത് പോകാമോ എന്ന വിഷയവുമായും അതിന് ബന്ധമുണ്ട്. ദാവൂദി ബോറകൾക്കിടയിലെ സ്ത്രീചേലാകർമവും ചീഫ് ജസ്റ്റിസ് വിധിയിൽ ഉയർത്തിക്കാട്ടി.
അതിനാൽ, സുപ്രീംകോടതി തങ്ങൾക്കുള്ള അധികാരം ഉപയോഗിച്ച് ഒരു നീതിന്യായ നയം ഉണ്ടാക്കണമെന്നും ഇതിനായി ഏഴിൽ കുറയാത്ത ജഡ്ജിമാരുടെ ബെഞ്ച് ഉണ്ടാക്കണമെന്നും മൂന്നു ജഡ്ജിമാർക്കു വേണ്ടി ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ഭരണഘടനയുടെ 25ഉം 26ഉം വകുപ്പുകളുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിലനിൽക്കുന്ന എല്ലാ വിഷയങ്ങൾക്കും ഇൗ പുതിയ നയം വരുന്നതോടെ അന്ത്യമാകുമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. 1965ലെ കേരള ഹിന്ദു പൊതു ആരാധനാലയ (പ്രവേശന) ചട്ടം ശബരിമലക്ക് ബാധകമാകുമോ എന്ന കാര്യവും വിശാല ബെഞ്ച് പരിശോധിക്കണമെന്നും ചീഫ് ജസ്റ്റിസ് വിധിയിൽ രേഖപ്പെടുത്തി.
ശബരിമല പുനഃപരിശോധന ഹരജികൾക്കൊപ്പം മുസ് ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, സമുദായത്തിന് പുറത്ത് വിവാഹം ചെയ്ത പാഴ്സി സ്ത്രീകളുടെ ആരാധനാലയങ്ങളിലെ പ്രവേശനം, ദാവൂദി ബോറ സമുദായത്തിലെ സ്ത്രീകളുടെ ചേലാകർമ്മം എന്നീ വിഷയങ്ങളിലെ ഹരജികളും ഏഴംഗ വിശാല ബെഞ്ചിന് കൈമാറിയിട്ടുണ്ട്. ഈ ഹരജികൾ വിശാല ബെഞ്ചിന് വിടാനുള്ള തീരുമാനത്തെയും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡും ആർ.എഫ് നരിമാനും വിയോജിച്ചു.
മുസ് ലിം, പാഴ്സി സ്ത്രീകളുടെ പള്ളി പ്രവേശനം ശബരിമല സ്ത്രീ പ്രവേശനം കൈകാര്യം ചെയ്ത ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിൽ വരുന്നില്ലെന്ന് ജസ്റ്റിസ് നരിമാൻ ചൂണ്ടിക്കാട്ടി. അതു കൊണ്ട് ശബരിമല സ്ത്രീ പ്രവേശനവുമായി ഇത് കൂട്ടികുഴക്കേണ്ട. സ്ത്രീകളുടെ ജനിതകഘടനവെച്ച് ക്ഷേത്ര പ്രവേശനം നിഷേധിക്കണമോ എന്ന പൊതുതാൽപര്യ ഹരജിയിലെ ചോദ്യത്തിലാണ് വിധി പുറപ്പെടുവിച്ചതെന്നും ജസ്റ്റിസ് നരിമാൻ വിധിയിൽ പറയുന്നു.
വാദം കേട്ട് ഒമ്പത് മാസത്തിനും എട്ട് ദിവസത്തിനും ശേഷമാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഫെബ്രുവരി ആറിന് ഒരു ദിവസം വാദംകേട്ട ശേഷമാണ് 56 പുനഃപരിശോധന ഹരജികൾ വിധി പറയാനായി കോടതി മാറ്റിയത്.
ശബരിമല തന്ത്രി കണ്ഠര് രാജീവര്, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ പ്രയാർ ഗോപാലകൃഷ്ണൻ, വൈക്കം ഗോപകുമാർ, വി. ഉഷാനന്ദിനി, ബി. രാധാകൃഷ്ണ മേനോൻ, പി.സി. ജോർജ്, എൻ.എസ്.എസ്, പന്തളം കൊട്ടാരം നിർവാഹകസംഘം, ശബരിമല ആചാര സംരക്ഷണ ഫോം, കേരള ക്ഷേത്ര സംരക്ഷണസമിതി, ശബരിമല അയ്യപ്പസേവാ സമാജം, മലബാർ ക്ഷേത്ര ട്രസ്റ്റി സമിതി, യോഗക്ഷേമ സഭ, ശ്രീ നാരായണ ഗുരു ചാരിറ്റബിൾ ട്രസ്റ്റ്, ഒാൾ കേരള ബ്രാഹ്മിൺസ് അസോസിയേഷൻ അടക്കമുള്ളവരാണ് 56 പുനഃപരിശോധനാ ഹരജികൾ സമർപ്പിച്ചത്.
പൊതുസ്ഥലത്തെ തുല്യത ആരാധനാലയങ്ങളിൽ ബാധകമല്ലെന്നും ചരിത്ര പശ്ചാത്തലം മനസിലാക്കാതെയാണ് ശബരിമലയിലേത് അയിത്തമെന്ന് കോടതി നിലപാട് സ്വീകരിച്ചതെന്നും ആണ് എൻ.എസ്.എസ് ചൂണ്ടിക്കാട്ടിയത്. പ്രതിഷ്ഠയുടെ സ്വഭാവം കൂടി കണക്കിലെടുക്കണമെന്നും ക്ഷേത്രാചാരങ്ങളെ ചോദ്യം ചെയ്യാനാകില്ലെന്നും ശബരിമല ക്ഷേത്രം തന്ത്രി വാദം ഉന്നയിച്ചത്. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം വിശ്വാസമാണെന്നും അത് കോടതിക്ക് നിഷേധിക്കാനാകില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടിയത്.
നൈഷ്ഠിക ബ്രഹ്മചര്യം പ്രതിഷ്ഠയുടെ പ്രത്യേകതയാണെന്നും പ്രതിഷ്ഠക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്നും പന്തളം രാജകുടുംബം വാദിച്ചപ്പോൾ, നൂറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങൾ മാറ്റേണ്ടത് ആക്ടിവിസ്റ്റുകളല്ലെന്ന് ബ്രാഹ്മണസഭയും ചൂണ്ടിക്കാട്ടി.
തുല്യതയാണ് ശബരിമല വിധിയുടെ ആധാരം. കോടതി വിധി പൗരന്റെ മൗലികാവകാശങ്ങൾ ഉയർത്തി പിടിക്കുന്നത്. പുനഃപരിശോധനാ ഹരജികൾ തള്ളണം. വിധിയിൽ ആശയകുഴപ്പം ഉണ്ടാക്കാനാണ് പുനഃപരിശോധനാ ഹരജികളിലെ ശ്രമമെന്നും സംസ്ഥാന സർക്കാർ വാദിച്ചു. യുവതീപ്രവേശന വിധിയെ അനുകൂലിക്കുന്നുവെന്നും മാറ്റം എല്ലാവരും അംഗീകരിക്കണമെന്നുമുള്ള നിലപാടാണ് ദേവസ്വം ബോർഡ് കോടതിയിൽ സ്വീകരിച്ചത്.
2018 സെപ്റ്റംബർ 28നാണ് ശബരിമല അയ്യപ്പ ക്ഷേത്രത്തില്‍ 10 മുതല്‍ 50 വരെ പ്രായമുള്ള യുവതികളെ പ്രവേശിപ്പിക്കുന്നതിനുള്ള വിലക്ക് നീക്കി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന െബഞ്ച് ഉത്തരവിട്ടത്.
അയ്യപ്പന് നൈഷ്ഠിക ബ്രഹ്മചാരിയാണെന്നതും ആര്ത്തവമുള്ളതിനാൽ യുവതികൾക്ക് 41 ദിവസം വ്രതം നോക്കാനാവില്ലെന്നുമുള്ള വാദങ്ങൾ അംഗീകരിച്ച് ഹൈകോടതി 1991 ഏപ്രിൽ അഞ്ചിന് യുവതികൾക്ക് ശബരിമല പ്രവേശനം വിലക്കി ഉത്തരവിടുകയായിരുന്നു. ഇതിനെതിരെ 15 വര്‍ഷത്തിന് ശേഷം ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷന് സുപ്രീംകോടതിയില്‍ ഹരജിയിലാണ് എല്ലാ സ്ത്രീകൾക്കും പ്രവേശനം അംഗീകരിച്ച് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്.
സുപ്രീംകോടതി വിധി നടപ്പാക്കുന്നത് എതിർത്ത് സംസ്ഥാനമാകെ വലിയ പ്രതിഷേധങ്ങളും അക്രമങ്ങളും ആണ് അരങ്ങേറിയത്. പൊലീസ് രജിസ്റ്റർ ചെയ്ത 2012 കേസുകളിലെ 67,094 പ്രതികളിൽ തിരിച്ചറിയപ്പെട്ട 10,561 പേർ വിവിധ കോടതികൾ കയറിയിറങ്ങുന്നത് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.