ശബരിമല യുവതീ പ്രവേശനം: കേസിന്‍റെ നാൾവഴികൾ

  • 1951 മേയ് 18: 10 വയസിനും 55 വയസിനും ഇടയിലുള്ള യുവതികള്‍ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന് തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയുടെ അറിയിപ്പ്.
  • 1952 നവംബര്‍ 24: ദേവസ്വം ബോര്‍ഡ് സെക്രട്ടറിയെ പിന്തുണച് ച് ക്ഷേത്രാധികാരികളുടെ വിളംബരം.
  • 1965: കേരള പൊതു ഹിന്ദു ആരാധനാലയ പ്രവേശനാധികാര ചട്ടത്തിലെ മൂന്ന് (ബി) വകു പ്പ് പ്രകാരം യുവതികൾക്ക് നിരോധനം.
  • 1981 നവംബര്‍ 22: യുവതികള്‍ വരരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ ീണ്ടും അഭ്യര്‍ഥന പുറപ്പെടുവിച്ചു.
  • 1990: ദേവസ്വം കമീഷണറായിരുന്ന എസ്. ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് സന്നിധാനത്ത് നടത്തിയതിന്‍റെ ചിത്രം പത്രങ്ങളില്‍ വന്നതോടെയാണ് ശബരിമല യുവതീ പ്രവേശനം കേസിന് തുടക്കമായത്.
  • 1990 സെപ്തംബര്‍ 24: കോട്ടയം ചങ്ങനാശ്ശേരി സ്വദേശി എസ്. മഹേന്ദ്രൻ ആദ്യ കേസുമായി കേരള ഹൈകോടതിയില്‍ ഹരജി നൽകി.
  • < li>1991 ഏപ്രിൽ 05: ശബരിമല ക്ഷേത്രത്തില്‍ 10 മുതല്‍ 50 വരെ പ്രായമുള്ള യുവതികളുടെ പ്രവേശനം നിരോധിച്ചു കൊണ്ട് ഹൈകോട തി വിധി പുറപ്പെടുവിച്ചു.
  • 2006 ജൂലൈ 28: 15 വ​ര്‍ഷ​ത്തി​ന് ശേ​ഷം ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്​ത്രീകൾക ്കും പ്രവേശനം ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കി.
  • 2006 ആഗസ്റ ്റ് 18: ചീഫ് ജസ്റ്റിസ് വൈ.കെ സബര്‍വാള്‍, ജസ്റ്റിസ് എസ്.എച്ച് കപാഡിയ, ജസ്റ്റിസ് സി.കെ ഠാക്കൂര്‍ എന്നിവരടങ്ങിയ ബെ ഞ്ച് കേസിൽ ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയച്ചു.
  • 2006: യുവതികളുടെ ക്ഷേത്രപ്രവേശനം തടയേണ്ടെന്ന് ചൂ ണ്ടിക്കാട്ടി എൽ.ഡി.എഫ് സർക്കാർ സത്യവാങ്മൂലം നൽകി.
  • 2007 നവംബര്‍ 16: സംസ്ഥാന സര്‍ക്കാറി​​​​െൻറ സത്യവാങ്മൂല ത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന കേസിലെ കക്ഷിയായ എന്‍.എസ്.സി​​​​െൻറ ആവശ്യം കോടതി അംഗീകരിച്ചു.
  • 2008 മാർച്ച് 07: ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹരജി മൂന്നംഗ ബെഞ്ചിലേക്ക് സുപ്രീംകോടതി മാറ്റ ി.
  • 2011: യുവതീ പ്രവേശന വിലക്കിനെ പിന്തുണച്ച് യു.ഡി.എഫ് സർക്കാറിന്‍റെ സത്യവാങ്മൂലം.
  • 2016: സ്ത്രീ പ്രവേശനത്തെ എതിർത്ത എൽ.ഡി.എഫ് സർക്കാർ പിന്നീട് നിലപാട് തിരുത്തി പുതിയ സത്യവാങ്മൂലം സമർപ്പിച്ചു.
  • 2016 ജനുവ രി 15: ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് നൗഷാദ് അഹമ്മദ് ഖാന്‍ തനിക്ക് വധഭീഷണികള്‍ ലഭിക്കുന്നു വെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കുന്നു. 2006ല്‍ ഹരജി നല്‍കുമ്പോള്‍ നൗഷാദായ ിരുന്നില്ല സംഘടനയുടെ പ്രസിഡന്‍റ്. 2014ലാണ് നൗഷാദ് സ്ഥാനമേറ്റെടുത്തത്.
  • 2016 ഫെബ്രുവരി 12: ശബരിമല യുവതീ പ്രവ േശനത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി സീനിയര്‍ അഭിഭാഷകന്‍ രാജു രാമചന്ദ്രനെ അമിക്കസ് ക്യൂറിയായി നിയമിച്ചു. ഭഗവാന് സ്ത്രീ പുരുഷ ഭേദമില്ലെന്നും ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് പി.സി ഘോഷ്, ജസ്റ്റിസ് എന്‍.വി രമണ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് കോടതി നിരീക്ഷിച്ചു.
  • 2016 ഏപ്രിൽ 07: ജസ്റ്റിസ് പി.സി ഘോഷ ്, ജസ്റ്റിസ് എന്‍.വി രമണ എന്നിവര്‍ പിൻമാറിയതിനെ തുടർന്ന് ശബരിമല കേസ് പരിഗണിക്കുന്ന ബെഞ്ച് സുപ്രീംകോടതി പുന:സംഘടിപ്പിച്ചു. ​ജസ്റ്റിസുമാരായ ഗോപാല്‍ ഗൗഡ, കുര്യന്‍ ജോസഫ് എന്നിവർ അംഗങ്ങൾ.
  • 2016 ഏപ്രില്‍ 13: കേസിൽ വിശദമായ വാദം സുപ്രീംകോടതി ആരംഭിച്ചു.
  • 2016 ജൂണ്‍ 04: ശബരിമല വിഷയത്തില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്താന്‍ തയാറെന്നും അഭിപ്രായ സമന്വയത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നൽകുന്നതെന്നും ദേവസ്വം മന്ത്രി.
  • 2016 ജൂലൈ 11: കേസ്​ പരിഗണിക്കുന്ന ബെഞ്ചില്‍ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് ഗോപാല്‍ ഗൗഡയും ജസ്റ്റിസ് കുര്യന്‍ ജോസഫും പിൻമാറിയതിനാൽ ജസ്റ്റിസ് സി. നാഗപ്പന്‍, ജസ്റ്റിസ് ആര്‍. ഭാനുമതി എന്നിവരെ ഉൾപ്പെടുത്തി.
  • 2017 ഫെബ്രുവരി 20: ജസ്റ്റിസ് സി. നാഗപ്പന് പകരം ജസ്റ്റിസ് അശോക് ഭൂഷണ്‍ ബെഞ്ചിലെ അംഗമായി.
  • 2017 ഒക്ടോബര്‍ 13: ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് യുവതീ പ്രവേശന ഹരജി അഞ്ചംഗ ഭരണഘടന ബെഞ്ചിന് വിട്ടു. ജസ്റ്റിസുമാരായ റോഹിങ്ടൺ നരിമാൻ, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര, എ.എന്‍ ഖൻവീൻകർ എന്നിവർ അംഗങ്ങൾ. സ്ത്രീകളുടെ മൗലികാവകാശം ലംഘിക്കപ്പെടുന്നുണ്ടോ, സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ടോ എന്ന് പരിശോധിക്കാൻ തീരുമാനം.
  • 2018 ജൂലൈ 18: പൊതുക്ഷേത്രങ്ങളില്‍ സ്ത്രീ വിവേചനം പാടില്ലെന്നും അത് ഭരണഘടനാവിരുദ്ധമാണെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ്.
  • 2018 ജൂലൈ 19: യുവതികള്‍ക്ക് 41 ദിവസത്തെ വ്രതമെടുക്കാനാവില്ലെന്നും പ്രവേശനത്തെ എതിര്‍ത്തും തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്. ആര്‍ത്തവകാലത്ത് 41 ദിവസത്തെ വ്രതമെടുക്കാന്‍ ഋതുമതികളായ യുവതികള്‍ക്ക് കഴിയില്ലെന്ന് ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി.
  • 2018 ജൂലൈ 25: എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍.
  • 2018 ജൂലൈ 26: തിരുവിതാംകൂർ ദേവസ്വം ബോര്‍ഡും എൻ.എസ്.എസും സമർപ്പിച്ച ഹരജിയിൽ അയ്യപ്പ സേവാസംഘം കക്ഷി ചേരുന്നു.
  • 2018 ജൂലൈ 30: യുവതീ പ്രവേശനം വിലക്കണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പ ധര്‍മ്മസേന, വിശാല വിശ്വകര്‍മ്മ ഐക്യവേദി, ശ്രീരാമസേന, ഹനുമാൻ സേന എന്നീ സംഘടനകളുടെ ഹര്‍ത്താല്‍.
  • 2018 ആഗസ്റ്റ് 01: ശബരിമലയില്‍ ദര്‍ശനം നടത്തുന്നവരെ സമുദായമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി. ശബരിമല ഭക്തരെ ഒരു സമുദായമായി കാണണമെന്നായിരുന്നു അഭിഭാഷക ഉഷ നന്ദിനിയുടെ ആവശ്യം.
  • 2018 ആഗസ്റ്റ് 02: അയ്യപ്പന്‍റെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം ചൂണ്ടിക്കാട്ടി യുവതീ പ്രവേശനം വിലക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കേരളാ സര്‍ക്കാര്‍.
  • 2018 ആഗസ്റ്റ് 06: യുവതീ പ്രവേശനത്തില്‍ ആര്‍.എസ്.എസ്. കേരളാ ഘടകം നിലപാട് വ്യക്തമാക്കിയില്ല.
  • 2018 സെപ്റ്റംബർ 28: ശബരിമലയില്‍ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് സുപ്രീംകോടതിയുടെ ചരിത്ര വിധി. ലിംഗ വിവേചനവും പ്രാർഥന നടത്താനുള്ള ഹിന്ദു സ്ത്രീകളുടെ അവകാശവും നിഷേധിക്കാനാവില്ലെന്ന് കോടതി. നാലു ജഡ്ജിമാർ വിധിയെ അനുകൂലിച്ചു. ഇന്ദു മൽഹോത്ര എതിർത്തു.
  • 2018 ഒക്ടോബർ 17: മണ്ഡല-മകരവിളക്ക് ദർശനത്തിനായി ശബരിമല തുറന്നു. നിലക്കലും സന്നിധാനത്തും സംഘർഷം.
  • 2018 ഒക്ടോബർ 17: ആന്ധ്ര ഈസ്റ്റ് ഗോദാവരി സ്വദേശി മാധവി (45) കുടുംബവുമായി ശബരിമലയിലെത്തി. ഗാർഡ് റൂമിൽവെച്ച് തടഞ്ഞു.
  • 2018 ഒക്ടോബർ 17: നിലക്കൽ, പമ്പ എന്നിവിടങ്ങളിൽ സ്നേഹ കോശി (എൻ.ഡി ടിവി), മൗസ്മി സിങ് (ഇന്ത്യ ടുഡെ), രാധിക രാമസ്വാമി (ന്യൂസ് 18), പൂജ പ്രസന്ന (റിപ്പബ്ലിക് ടിവി), സുഹാസിനി രാജ് (ന്യൂയോർക്ക് ടൈംസ്) എന്നീ വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമണം നടന്നു.
  • 2018 ഒക്ടോബർ 17: ശബരിമലക്ക് പുറപ്പെട്ട ചേർത്തല സ്വദേശി ലിബിയെ പത്തനംതിട്ട ബസ്റ്റാൻഡിൽവെച്ച് തടഞ്ഞു.
  • 2018 ഒക്ടോബർ 18: പൊലീസ് സംരക്ഷണയിൽ മലകയറിയ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ സുഹാസിനി രാജ് പ്രതിഷേധത്തെ തുടർന്ന് തിരിച്ചിറങ്ങി.
  • 2018 ഒക്ടോബർ 19: ആക്ടിവിസ്റ്റ് രഹന ഫാത്തിമയും മാധ്യമപ്രവർത്തക കവിത ജക്കാലയും ദർശനത്തിനായി നടപ്പന്തൽ വരെ എത്തി തിരിച്ചിറങ്ങി.
  • 2018 ഒക്ടോബർ 19: കഴക്കൂട്ടം സ്വദേശി മേരി സ്വീറ്റി (46) മലകയറാൻ എത്തിയെങ്കിലും മടങ്ങിപ്പോകേണ്ടി വന്നു.
  • 2018 ഒക്ടോബർ 20: കേരള ദലിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് കൊല്ലം ചാത്തന്നൂർ സ്വദേശി മഞ്ജു മലകയറാൻ ശ്രമിച്ചു. 33ലധികം ക്രിമിനൽ കേസ് ഉള്ളതിനാൽ പൊലീസ് സംരക്ഷണം നൽകിയില്ല.
  • 2018 ഒക്ടോബർ 22: ആന്ധ്ര ഗുണ്ടൂർ സ്വദേശികളായ വാസന്തി, ആദി ശേഷൻ എന്നിവരെ നീലിമലയിൽ തടഞ്ഞു.
  • 2018 ഒക്ടോബർ 22: ആന്ധ്ര സ്വദേശി ബാലമ്മക്ക് നേരെ സംഘടിതാക്രമണം നടന്നു.
  • 2018 നവംബർ 5: ചേർത്തല സ്വദേശി അഞ്ജു പമ്പയിലെത്തി മടങ്ങിപ്പോയി.
  • 2018 നവംബർ 6: ചെറുമകന്‍റെ ചെറൂണിനായി എത്തിയ തൃശൂർ മുളങ്കുന്നത്തുകാവ് സ്വദേശി ലളിത രവി (52)ക്ക് നേരെ നെയ്തേങ്ങ കൊണ്ട് എറിയാൻ ശ്രമിച്ചു. പീന്നീട് പ്രായം ഉറപ്പുവരുത്തി ദർശനത്തിന് അനുവദിച്ചു.
  • 2018 നവംബര്‍ 13: വിധിക്കെതിരായ 49 റിവ്യൂ ഹരജികളും 4 റിട്ട് ഹരജികളും സുപ്രീംകോടതി പരിഗണിച്ചു. വിധിക്ക്​ സ്​റ്റേ ഇല്ല. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന​ സുപ്രീംകോടതി ഭരണഘടന ബെഞ്ചി​ന്‍റെ വിധിക്കെതിരെ സമർപ്പിച്ച ഹരജികൾ ജനുവരി 22ന്​ തുറന്ന കോടതിയിൽ പരിഗണിക്കും.
  • 2018 നവംബർ 17: ശബരിമല ദർശനത്തിനെത്തിയ വനിതാ പ്രവർത്തക തൃപ്തി ദേശായിയും ഏഴംഗ സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാതെ 14 മണിക്കൂറിന് ശേഷം മടങ്ങിപ്പോയി.
  • 2018 നവംബർ 17: ദർശനത്തിന് വീണ്ടും എത്തിയ മേരി സ്വീറ്റിയെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ തടഞ്ഞു.
  • 2018 നവംബർ 21: ആന്ധ്ര വിജയവാഡ സ്വദേശി ഷൈലജയെ പമ്പയിൽ തടഞ്ഞു.
  • 2018 ഡിസംബർ 1: ആന്ധ്ര വെസ്റ്റ് ഗോദാവരി സ്വദേശികളായ നവോദാമ്മ (32), കൃപാവതി (42) മലകയറാൻ തുടങ്ങിയപ്പോൾ തടഞ്ഞു.
  • 2018 ഡിസംബർ 18: ട്രാൻസ്ജെൻഡർ വിഭാഗക്കാർ പ്രത്യേകാനുമതി വാങ്ങി ദർശനം നടത്തി.
  • 2018 ഡിസംബർ 22: തമിഴ്നാട്ടിൽ നിന്നുള്ള വനിതാ കൂട്ടായ്മയായ മനീതി സംഘം നേതാവ് സെൽവിയുടെ നേതൃത്വത്തിൽ 11 അംഗ സംഘം ക്ഷേത്ര ദർശനത്തിനെത്തി. പ്രതിഷേധത്തെ തുടർന്ന് സംഘം മലയിറങ്ങി.
  • 2018 ഡിസംബർ 23: മനീതി സംഘത്തിലെ അമ്മിണിയും സംഘവും മലകയറാതെ മടങ്ങി.
  • 2018 ഡിസംബർ 24: കൊയിലാണ്ടി സ്വദേശി ബിന്ദു അമ്മിണിയും മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനക ദുർഗയും ആദ്യമായി മലകയറിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് സന്നിധാനത്ത് എത്താൻ കഴിഞ്ഞില്ല.
  • 2019 ജനുവരി 02: തലശേരി സ്കൂൾ ലീഗൽ സ്റ്റഡീസിൽ അസിസ്റ്റന്‍റ് പ്രഫസർ ബിന്ദു അമ്മിണി (42)യും കനക ദുർഗ (44)യും പുലർച്ചെ നാലു മണിക്ക് സന്നിധാനത്തെത്തി ദർശനം നടത്തി ചരിത്രം സൃഷ്ടിച്ചു. ശബരിമലയിൽ ശു​ദ്ധി​ക്രി​യ ന​ട​ത്തി.
  • 2019 ജനുവരി 02: ബി​ന്ദു, ക​ന​ക​ദു​ർ​ഗ എ​ന്നി​വ​ർ ദ​ർ​ശ​നം ന​ട​ത്തി​യ​തി​നെ ​തു​ട​ർ​ന്ന്​ ന​ട അ​ട​ച്ച്​ ശു​ദ്ധി​ക്രി​യ ന​ട​ത്താ​ൻ ത​ന്ത്രിയുടെ നി​ർ​ദേ​ശം.
  • 2019 ജനുവരി 04: യു​വ​തി പ്ര​വേ​ശ​ന​ത്തെ തു​ട​ർ​ന്ന്​ ശ​ബ​രി​മ​ല ന​ട​യ​ട​ച്ച്​ ശു​ദ്ധി​ക്രി​യ ന​ട​ത്തി​യ ത​ന്ത്രി​യോ​ട്​ ദേ​വ​സ്വം ബോ​ർ​ഡ്​ വി​ശ​ദീ​ക​ര​ണം തേ​ടി.
  • 2019 ജനുവരി 4: ശ്രീ​ല​ങ്ക​ന്‍ സ്വ​ദേ​ശി​നി ശ​ശി​ക​ല (47), ഭ​ർ​ത്താ​വ് രാ​മേ​ശ്വ​രം സ്വ​ദേ​ശി​ ശ​ര​വ​ണ​മാ​ര​നും മകനുമൊപ്പം ദ​ര്‍ശ​നം ന​ട​ത്തി​.
  • 2019 ജനുവരി 4: ട്രാൻസ്​ജെൻഡറും ഇ​ടു​ക്കി തേ​നി സ്വ​ദേ​ശിയുമായ ക​യ​ൽ (44)​ ആണ് പ്ര​തി​ഷേ​ധത്തെ തുടർന്ന് ദർശനം നടത്താനാവാതെ മടങ്ങിപ്പോയത്.
  • 2019 ജനുവരി 17: വി​ധി വ​ന്ന​​ ശേ​ഷം 10നും 50 നും ഇ​ട​യി​ലു​ള്ള 51 സ്​​ത്രീ​ക​ൾ ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ​താ​യി കേരളാ സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ.
  • 2019 ജനുവരി 19: യു​വ​തീ ​പ്ര​വേ​ശ​ന വി​വാ​ദ​ങ്ങ​ളു​ടെ അ​ല​യൊ​ലി​ക​ൾ തു​ട​രു​ന്ന​തി​നി​ടെ സം​ഘ​ർ​ഷ​ങ്ങൾ നി​റ​ഞ്ഞു ​നി​ന്ന മ​ണ്ഡ​ല, മ​ക​ര​വി​ള​ക്ക്​ കാ​ല​ം സ​മാ​പി​ച്ചു.
  • 2019 ഫെബ്രുവരി 06: 56 പുനഃപരിശോധന ഹരജികളിൽ സുപ്രീംകോടതി ഒരു ദിവസം വാദം കേട്ടു. പുനഃപരിശോധന ഹരജികളിലും കോടതിയലക്ഷ്യ ഹരജികളിലും വിധി പറയാൻ മാറ്റി.
  • 2019 നവംബർ 13: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച അപ്പീൽ ഹരജികളിൽ 2019 നവംബർ 14ന് വിധി പറയുമെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പ്രഖ്യാപിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗെഗോയി, ജസ്റ്റിസുമാരായ റോഹിങ്ടൺ നരിമാൻ, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര, എ.എൻ ഖാൻവിൽകർ എന്നിവർ അംഗങ്ങൾ.
  • 2019 നവംബർ 14: യുവതീ ​പ്ര​വേ​ശനം അനുവദി​ച്ച ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചിന്‍റെ വി​ധി​ക്കെ​തി​രെ​ നൽകിയ പുനഃപരിശോധനാ ഹരജികൾ സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ​ഗൊഗോ​യി അ​ധ്യ​ക്ഷ​നും ജസ്റ്റിസുമാരായ റോഹിങ്ടൺ നരിമാൻ, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര, എ.എൻ ഖാൻവിൽകർ എന്നിവർ അംഗങ്ങളായ അഞ്ചംഗ ഭരണഘടനാ ബെ​ഞ്ചാണ്​ വിധി പറഞ്ഞത്.
Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.