ലഖ്നോ: വാരാണസിയിൽ നരേന്ദ്ര മോദിക്കെതിരെ സമാജ് വാദി പാർട്ടി രംഗത്തിറക്കുന്ന ത്, സൈനികർക്ക് വിതരണം ചെയ്യുന്ന ഗുണനിലവാരമില്ലാത്ത ഭക്ഷണത്തെപ്പറ്റി പരാതി ഉന ്നയിച്ചതിെൻറ പേരിൽ പിരിച്ചുവിടപ്പെട്ട മുൻ ബി.എസ്.എഫ് സൈനികൻ തേജ് ബഹാദൂർ യാദവ ിനെ. ബി.എസ്.എഫിൽ കോൺസ്റ്റബ്ൾ ആയിരിക്കെ 2017ൽ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് യാദവ് ഭക്ഷണത്തിെൻറ മോശം നിലവാരത്തെക്കുറിച്ച് പരാതിപ്പെട്ടത്.
അച്ചടക്ക ലംഘനത്തിെൻറ പേരിൽ പിന്നീട് ഇദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. മോദിക്കെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി വാരാണസിയിൽ മത്സരിക്കുമെന്ന് യാദവ് നേരേത്തതന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ, നിർണായക മത്സരം നടക്കുന്ന മണ്ഡലത്തിൽ സൈനികനെ പാർട്ടി സ്ഥാനാർഥിയായി നിർത്താൻ എസ്.പി തീരുമാനിക്കുകയായിരുന്നു.
അഴിമതി ചൂണ്ടിക്കാട്ടിയതിെൻറ പേരിലാണ് തന്നെ പിരിച്ചുവിട്ടത്. അതുകൊണ്ടുതന്നെ സൈന്യത്തിനകത്തെ അഴിമതി തുടച്ചുനീക്കാനുള്ള കാര്യങ്ങൾ ശക്തിപ്പെടുത്തുക എന്നതായിരിക്കും തെൻറ ലക്ഷ്യമെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി യാദവ് പറഞ്ഞു. ബി.എസ്.പിക്കു പുറമെ രാഷ്ട്രീയ ലോക്ദളുമായും സംസ്ഥാനത്ത് എസ്.പി സഖ്യത്തിലാണ്.
സമാജ്വാദി പാർട്ടി ശാലിനി യാദവിനെ വാരാണസിയിൽ സ്ഥാനാർഥിയായി നേരേത്ത പ്രഖ്യാപിച്ചിരുെന്നങ്കിലും പിന്നീട് പിൻവലിച്ചു. അജയ് റായിയാണ് മണ്ഡലത്തിലെ േകാൺഗ്രസ് സ്ഥാനാർഥി. മേയ് 19ന് നാലാംഘട്ടത്തിലാണ് ഇവിടെ വോെട്ടടുപ്പ്. തിങ്കളാഴ്ചയായിരുന്നു നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.