ശ്രീനഗർ: ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി പുനഃസ്ഥാപനം ലക്ഷ്യമാക്കി ഏഴ് പാർട്ടികൾ ചേർന്നു രൂപവത്കരിച്ച ഗുപ്കർ സഖ്യത്തിൽ വിള്ളൽ. പീപ്ൾസ് കോൺഫറൻസ് ചെയർമാൻ സജ്ജാദ് ലോൺ സഖ്യത്തിൽനിന്ന് രാജിവെച്ചു. ഗുപ്കർ സഖ്യത്തിെൻറ ഔദ്യോഗിക വക്താവുകൂടിയായിരുന്നു സജ്ജാദ് ലോൺ. സഖ്യത്തിലെ ഘടക കക്ഷികൾ ലക്ഷ്യം മറന്നു പ്രവർത്തിക്കുന്നെന്നും അടുത്തു നടന്ന ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ വിമത സ്ഥാനാർഥികളെ നിർത്തിയെന്നും ഗുപ്കർ സഖ്യ തലവൻ ഫാറൂഖ് അബ്ദുല്ലക്ക് നൽകിയ രാജിക്കത്തിൽ ലോൺ ആരോപിക്കുന്നു.
ജില്ല കൗൺസിലിൽ ഗുപ്കർ സഖ്യം 110 സീറ്റിൽ വിജയം വരിച്ചെങ്കിലും പല സീറ്റിലും ഒൗദ്യോഗിക സ്ഥാനാർഥികൾക്കെതിരെ നിന്ന വിമതർ വൻതോതിൽ വോട്ടു നേടിയെന്നും സഖ്യത്തിന് എതിരായ വികാരമായി അത് മാറിയെന്നും ലോൺ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ സഖ്യത്തിൽ തുടരാൻ തെൻറ പാർട്ടിക്കാവില്ലെന്ന് രാജിക്കത്തിൽ അദ്ദേഹം പറഞ്ഞു. സഖ്യം വിട്ടാലും ലക്ഷ്യത്തിനായി ഉറച്ചുനിൽക്കുമെന്നും സജ്ജാദ് ലോൺ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.