തിരുവനന്തപുരം: സാലറി ചലഞ്ചിൽനിന്ന് വിട്ടുനിൽക്കാൻ സർക്കാർ നിർദേശിച്ച വിസമ്മ തപത്രം ഹൈകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ പരിഷ്കരിച്ച് ഉത്തരവിറക്കും. വിസമ്മതപത്രം റദ്ദാവുന്നതോടെ അടുത്തമാസം മുതൽ സന്നദ്ധരായ ജീവനക്കാരിൽനിന്ന് ശമ്പളവിഹിതം പിടിക്കുന്നതിന് സമ്മതപത്രം വാങ്ങേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
90 ശതമാനം ഒാഫിസുകളിലെയും ശമ്പളകാര്യം കൈകാര്യം ചെയ്യുന്ന േഡ്രായിങ് ആൻഡ് ഡിസ്ബേഴ്സിങ് ഒാഫിസർമാർ (ഡി.ഡി.ഒ) ജീവനക്കാരുടെ ഒപ്പുവാങ്ങിയശേഷമാണ് സാലറി ചലഞ്ചിൽ പെങ്കടുപ്പിച്ചതെന്നും ഇത് സമ്മതപത്രത്തിന് തുല്യമാണെന്നുമാണ് ധനവകുപ്പ് കേന്ദ്രങ്ങൾ പറയുന്നത്.
മാത്രമല്ല, സാലറി ചലഞ്ചിന് ഗഡുക്കളടക്കം ഒാപ്ഷനുകളും മുന്നോട്ടുവെച്ചിരുന്നു. ഇതിൽ ഏതെങ്കിലും സ്വീകരിച്ച് ഒപ്പ് നൽകിയവരെല്ലാം സമ്മതം രേഖാമൂലം നൽകിക്കഴിഞ്ഞെന്നാണ് വിലയിരുത്തൽ. വിസമ്മതപത്രമോ ഒാപ്ഷനോ നൽകാത്തവരുടെ ശമ്പളം പത്തുമാസമായി പിടിക്കാനാണ് തീരുമാനം. സെപ്റ്റംബറിലെ ശമ്പളത്തിൽനിന്ന് ഇവരുടെ മൂന്ന് ദിവസത്തെ ശമ്പളത്തുക പിടിക്കുകയും ചെയ്തു. അതേസമയം, കോടതി ഉത്തരവിെൻറ പശ്ചാത്തലത്തിൽ ഇനി ഇവരെ സന്നദ്ധരാണെന്ന ഗണത്തിൽ ഉൾപ്പെടുത്തി ശമ്പളം പിടിക്കാനാകില്ല. ഇക്കാര്യങ്ങളിൽ വ്യക്തതക്കാണ് പരിഷ്കരിച്ച ഉത്തരവിറക്കേണ്ടിവരിക. നിശ്ചയിച്ച സമയം കഴിഞ്ഞാണ് വിധിയുണ്ടായത് എന്നതിനാൽ സാലറി ചലഞ്ചിനെ ബാധിക്കാനിടയില്ല. അതേസമയം, എഴുതിവാങ്ങിയ വിസമ്മതപത്രം തിരിച്ചുനൽകേണ്ടിവരും.
സർവിസ് ബുക്കിലെ സാലറി ചലഞ്ച്: ഉത്തരവിന് നീക്കം തകൃതി
തിരുവനന്തപുരം: സാലറി ചലഞ്ചിൽ ഒരുമാസത്തെ ശമ്പളം നൽകിയ ജീവനക്കാരുടെ സർവിസ് ബുക്കിൽ ഇക്കാര്യം രേഖപ്പെടുത്തുന്നത് തീരുമാനിച്ചിട്ടില്ലെന്ന് ആവർത്തിക്കുേമ്പാഴും ഉത്തരവിറക്കാൻ നീക്കം തകൃതി. ഭരണാനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സമർപ്പിച്ച നിവേദനം ഫയലായി ധനവകുപ്പിെൻ അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിൽ എത്തിയെന്നാണ് വിവരം. മന്ത്രി തോമസ് െഎസക് നിേവദനം തുടർനടപടിക്ക് ധനസെക്രട്ടറി മനോജ് ജോഷിക്ക് കൈമാറിയിരുന്നു.
സാലറി ചലഞ്ചിലെ പങ്കാളിത്തം സർവിസ് ബുക്കിൽ രേഖപ്പെടുത്തുന്നതിന് കേരള സർവിസ് ചട്ടം(കെ.എസ്.ആർ) ഭേദഗതി ചെയ്യണമെന്ന വാദവുമുണ്ട്. സ്ഥാനക്കയറ്റം, ഇൻക്രിമെൻറ് തുടങ്ങിയ സർവിസ് കാര്യങ്ങളാണ് സർവിസ് ബുക്കിൽ രേഖപ്പെടുത്തുന്നത്. സർവിസ് രേഖയിലേക്ക് സാലറി ചലഞ്ചിലെ പങ്കാളിത്തം ഉൾെപ്പടുത്തുന്നത് ദുരുദ്ദേശ്യത്തോടെയെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.