മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. ഇത്തവണ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചാണ് ഭീഷണിപെടുത്തിയത്. ഗോശാല രക്ഷക് റോക്കി ഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ ഏപ്രിൽ 30ന് സൽമാൻ ഖാനെ കൊല്ലുമെന്നാണ് പറഞ്ഞത്. വിവരം സൽമാൻ ഖാനെ അറിയിക്കണമെന്നും പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് പൊലീസിന് ഭീഷണി കോൾ ലഭിച്ചത്. നേരത്തെ കത്തിലൂടെയും ഈ-മെയിലിലൂടെയും സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ബിഹാർ ജയിലിൽ കഴിയുന്ന അധോലോക നേതാവ് ലോറൻസ് ബിഷ്ണോയിയുടെ പേരിലായിരുന്നു അവ. രാജസ്ഥാൻ വനങ്ങളിൽ കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊലപ്പെടുത്തിയ സംഭവത്തിൽ ബിഷ്ണോയ് സമുദായത്തോട് സൽമാൻ മാപ്പ് പറഞ്ഞില്ലെങ്കിൽ വെടിവെച്ചു കൊല്ലുമെന്നായിരുന്നു അവയിലെ ഭീഷണി.
salman khanഇതേത്തുടർന്ന് സൽമാന് ബുള്ളറ്റ്പ്രൂഫ് വാഹനമുൾപ്പെടെ വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടയിലാണ് പുതിയ ഭീഷണി. അതേസമയം നേരത്തെ ബിഷ്ണോയിയുടെ പേരിൽവന്ന ഭീഷണികളിൽ കഴമ്പില്ലെന്ന് പൊലീസ് പറയുന്നു.
ബ്രിട്ടനിൽ വിദ്യാർത്ഥിയായ ഡൽഹി സ്വദേശിയാണ് സൽമാന് ഈ-മെയിലിൽ ഭീഷണി സന്ദേശം അയച്ചത്. ഇയാൾക്ക് അധോലോകവുമായി ബന്ധമില്ലെന്ന് പോലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.