ന്യൂഡല്‍ഹി: ഡല്‍ഹി വംശീയാതിക്രമ കുറ്റപത്രത്തിൽ ബി.ജെ.പി രാഷ്ട്രീയ എതിരാളികളുടെ പേര് വീണ്ടും. കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ശിദ്, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, സി.പി.ഐ ദേശീയ നേതാവും മലയാളിയുമായ ആനിരാജ, സി.പി.ഐ (എം.എല്‍) പോളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണന്, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ അഖിലേന്ത്യ പ്രസിഡൻറ് എസ്.ക്യൂ.ആര് ഇല്യാസ് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്, ശാസ്ത്രജ്ഞനായ ഗൗഹര്‍ റാസ തുടങ്ങിയവരുടെ പേരുകളാണ് ഡല്‍ഹി പൊലീസ് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചത്.
യു.എ.പി.എ ചുമത്തി ജയിലില്‍ കഴിയുന്ന, പൗരത്വ സമരത്തിെൻറ നേതൃസ്ഥാനത്തുണ്ടായിരുന്ന ഖാലിദ് സൈഫിയും ഇശ്റത്ത് ജഹാനും പ്രകോപനപരമായ പ്രസംഗം നടത്താന്‍ സല്മാന് ഖുര്‍ശിദിനെ ക്ഷണിച്ചുവെന്ന് മൊഴി നല്‍കിയെന്നാണ് കുറ്റപത്രത്തിലെ അവകാശവാദം.
പൗരത്വ സമരത്തിെനതിരായ ധര്‍ണകളിൽ ഉണ്ടായിരുന്നവര്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ കേള്ക്കാനിരുന്നതാണെന്നും സ്വന്തം മതത്തിനുവേണ്ടി സര്‍ക്കാറിനെതിരെ കാമ്പയിന് നടത്തുന്നത് പതിവാക്കിയെന്നും മറ്റൊരു സാക്ഷിമൊഴിയിലുള്ളതായി കുറ്റപത്രത്തിലുണ്ട്. ഖുര്ശിദിെൻറ പേരുപറഞ്ഞ രണ്ടാം സാക്ഷിയുടെ പേര് രഹസ്യമാക്കിയിരിക്കുകയാണ്.
അതേസമയം, സല്മാന് ഖുര്‍ശിദ് എവിടെ പ്രസംഗിച്ചുവെന്ന് പറഞ്ഞിട്ടില്ല. ഖുറേജിയില്‍ പ്രസംഗത്തിനാണ് പ്രശാന്ത് ഭൂഷണിനെ പരാമര്‍ശിച്ചത്. ഡല്‍ഹി പൊലീസ് പൗരത്വ സമരത്തിന് അറസ്റ്റ് ചെയ്ത ശദാബ് അഹ്മദ് എന്നയാളുടെ പേരിലുള്ള സാക്ഷിമൊഴിയാണെന്ന് അവകാശപ്പെട്ട് ഉമര്‍ ഖാലിദിെൻറ പിതാവുകൂടിയായ എസ്.ക്യൂ.ആര് ഇല്യാസ്, കവിതാ കൃഷ്ണന് എന്നു തുടങ്ങി 38 നേതാക്കളുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ഖുറേജിയിലെ പ്രസംഗത്തിലൂടെ ഗൗഹര്‍ റാസ മുസ്ലിംകളെ ഇളക്കിയെന്നാണ് ആരോപണം. എന്നാല്‍, പൊലീസ് എഴുതി തയാറാക്കിയ മൊഴികളില്‍ നിര്‍ബന്ധിച്ച് ഖാലിദ് സൈഫിയെയും ഇശ്റത് ജഹാനെയും ഒപ്പുവെപ്പിച്ചതാണെന്ന് അവരുടെ അഭിഭാഷകരായ ഹര്‍ഷ് ബോറയും പ്രദീപ് തിയോത്തിയയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.