യു.പി നിയമസഭാ നടപടികൾ എഫ്.ബി ലൈവിൽ ;എം.എൽ.എയെ സഭയിൽനിന്ന് പുറത്താക്കി

ലഖ്‌നോ: ഉത്തർപ്രദേശ് നിയമസഭ സമ്മേളനം ഫേസ്ബുക്ക് ലൈവിൽ പ്രചരിപ്പിച്ച സമാജ്‌വാദി പാർട്ടി എം.എൽ.എയെ സഭയിൽനിന്ന് പുറത്താക്കി. രാംപുർ ഉപതെരഞ്ഞെടുപ്പിൽ ജനാധിപത്യത്തിന്റെ കൊലപാതകം എന്ന വിഷയം ഉന്നയിക്കുന്നതിനിടെ ഒരു അംഗം സഭാനടപടികൾ ഫേസ്ബുക്ക് ലൈവിൽ പ്രചരിപ്പിക്കുന്നുണ്ടെന്ന് സ്പീക്കർ സതീഷ് മഹാന സഭയെ അറിയിച്ചു. അത് അതുൽ പ്രധാൻ ആണെന്നും സമ്മേളനം തീരുംവരെ സഭ വിടാനും സ്പീക്കർ കർശന നിർദേശം നൽകി.

എം.എൽ.എ സഭ വിട്ടപ്പോൾ അനുരഞ്ജന ശ്രമവുമായി എസ്.പി അംഗങ്ങൾ രംഗത്തെത്തി. ആദ്യമായി സഭയിലെത്തിയതിനാൽ സഭ ചട്ടങ്ങളെക്കുറിച്ച് അറിയാത്തതിനാൽ തീരുമാനം പുനഃപരിശോധിക്കണമെന്ന് അവർ അഭ്യർഥിച്ചു.

നിയമത്തിലെ അജ്ഞത ഒഴികഴിവല്ലെന്ന് വ്യക്തമാക്കിയ സ്പീക്കർ നിലപാടിൽ ഉറച്ചുനിന്നു. പിന്നീട് ഉച്ചക്ക് ഒരു മണിക്കുശേഷം ഹാജരാകാൻ അനുമതി നൽകി.

Tags:    
News Summary - Samajwadi Party's first-time MLA suspended for live-streaming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.