നവാബ് മാലിക്കിനെതിരെ അപകീർത്തി പരാതിയുമായി സമീർ വാങ്കഡെയുടെ പിതാവ്

മുംബൈ: മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി നവാബ് മാലിക്കിനെതിരെ അപകീർത്തി പരാതിയുമായി സമീർ വാങ്കഡെയുടെ പിതാവ്. ധ്യാൻദേവ് കച്രുജി വാങ്കഡെയാണ് ബോംബെ ഹൈകോടതിയിൽ ഹരജി നൽകിയത്. ആര്യൻ ഖാൻ പ്രതിയായ അഡംബര കപ്പൽ മഴക്കുമരുന്ന് കേസിൽ പണം തട്ടാനുള്ള ശ്രമം നടന്നെന്ന ആരോപണത്തെ തുടർന്ന് കേസിന്‍റെ അന്വേഷണ ചുമതലയിൽനിന്ന് കഴിഞ്ഞദിവസം നാർകോട്ടിക് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കഡെയെ നീക്കിയിരുന്നു.

വാങ്കഡെയുടെ കുടുംബത്തെ മാലിക് തട്ടിപ്പുകാരെന്നും അവർ ഹിന്ദുക്കളല്ലെന്ന് പറഞ്ഞ് കുടുംബത്തിന്‍റെ മത വിശ്വാസത്തെ ചോദ്യം ചെയ്തതായും വാങ്കഡെയുടെ അഭിഭാഷകൻ അർഷാദ് ഷെയ്ഖ് പറഞ്ഞു. വാങ്കഡെ കുടുംബത്തിലെ എല്ലാവരെയും തട്ടിപ്പുകാരെന്ന് വിളിച്ചു. പരാതിക്കാരന്‍റെ കുടുംബത്തിന്‍റെ പ്രതിച്ഛായക്കും പ്രശസ്തിക്കും പൊതുസമൂഹത്തിൽ നികത്താനാവാത്ത നഷ്ടം വരുത്തിയതായും ഹരജിയിൽ പറയുന്നു.

ഷാരൂഖ് ഖാനിൽനിന്ന് പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എട്ടു കോടി രൂപ സമീർ വാങ്കഡെ കൈപ്പറ്റിയെന്നും കേസിലെ സാക്ഷിയായ പ്രഭാകർ സെയിൽ ആരോപിച്ചിരുന്നു. 

Tags:    
News Summary - Sameer Wankhede's father files defamation suit against Nawab Malik

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.