നിറകണ്ണുകളോടെ കൂടപ്പിറപ്പിനെ യാത്രയാക്കുന്ന സെലിബ്രിറ്റി സഹോദരി. സഹോദരിക്ക് പുറമെ, വരെൻറ കുടുംബവും വിവാഹത്തിന് എത്തിയവരുമെല്ലാം രാജ്യം മുഴുവൻ അറിയപ്പെടുന്നവർ. ടെന്നിസ് താരം സാനിയ മിർസയുടെ സഹോദരി അനാം മിർസയുടെ വിവാഹ വിഡിയോ ഇൻസ്റ്റഗ്രാമിൽ പറന്നുനടക്കുകയാണ്.
ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകൻ അസ്ഹറുദ്ദീെൻറ മകൻ അസദാണ് അനാം മിർസയുടെ വരൻ. പരമ്പരാഗത ചടങ്ങുകളോടെ ഡിസംബർ 11ന് നടന്ന വിവാഹാഘോഷ ചടങ്ങുകളുടെ വിഡിയോ പുറത്തുവിട്ടത് അനാംതന്നെ. മൈലാഞ്ചി കല്യാണവും വിരുന്നും നിക്കാഹിലെ ചടങ്ങുകളുമെല്ലാം സിനിമയിലെ ചാരുതയിലാണ് വിഡിയോയിലാക്കിയിരിക്കുന്നത്.
അനിയത്തിയെ യാത്രയാക്കുന്നതിനിടെ സാനിയ അടക്കമുള്ളവരുടെ കണ്ണുനിറയുന്നതും പരസ്പരം കെട്ടിപ്പിടിക്കുന്നതും കാണാം. ‘ഞാനും മമ്മയും ബാബയും ഇസ്ഹാനുമെല്ലാം അവളെ മിസ് ചെയ്യു’മെന്ന സാനിയയുടെ കരഞ്ഞുപറച്ചിലും ഒപ്പമുണ്ട്.
‘വല്ലപ്പോഴും ഒരിക്കൽ, ജീവിതം ഒരു കെട്ടുകഥപോലെയാണ്. ഇക്കുറി അത് ഞങ്ങളുടേതാണ്’ എന്ന് എഴുതിച്ചേർത്താണ് അനാം വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.