സഞ്ജയ് റാവത്ത് മഹാരാഷ്ട്രയിലെ രാഹുൽ ഗാന്ധി; രൂക്ഷ വിമർശനവുമായി ബി.ജെ.പി

മുംബൈ: ശിവസേനയുടെ പേരും ചിഹ്നവും ഷിൻഡെ വിഭാഗത്തിന് നൽകിയ തെരഞ്ഞെടുപ്പ് കമീഷന്‍റെ നടപടി 2000 കോടിയുടെ ഇടപാടാണെന്ന ശിവസേന നേതാവ് സഞ്ജയ് റാവത്തിന്‍റെ ആരോപണത്തെ തള്ളി ബി.ജെ.പി. സഞ്ജയ് റാവത്തിനെ രൂക്ഷമായി വിമർശിച്ച ബി.ജെ.പി ദേശീയ വക്താവ് ഷെഹസാദ് പൂനെവാല സഞ്ജയ് റാവത്ത് മഹാരാഷ്ട്രയിലെ രാഹുൽ ഗാന്ധിയാണെന്നും പറഞ്ഞു.

'വിധി തങ്ങൾക്കെതിരാവുമ്പോൾ തെരഞ്ഞെടുപ്പ് കമീഷൻ പോലുള്ള ഭരണഘടന സ്ഥാപനങ്ങളെ അവഹേളിക്കുന്ന കോൺഗ്രസിനെ പോലെയുള്ള പാർട്ടിയാക്കി ഉദ്ധവ് തന്റെ നേതൃത്വത്തിലുള്ള ശിവസേനയെ മാറ്റി' -ഷെഹസാദ് പൂനെവാല പറഞ്ഞു.

ശിവസേനയുടെ പേരും അമ്പും വില്ലും ചിഹ്നവും ഷിൻഡെ വിഭാഗത്തിന് നൽകിയതിന് പിന്നിൽ 2000 കോടിയുടെ ഇടപാടാണ് നടന്നതെന്ന് ഞാറാഴ്ച സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തിരുന്നു. 2000 കോടി എന്നത് പ്രാഥമിക കണക്കാണെന്നും ആരോപണം നൂറ് ശതമാനം സത്യമാണെന്നും റാവത്ത് വ്യക്തമാക്കി. തെളിവുകൾ ഉടൻ പുറത്തുവിടുമെന്നും റാവത്തിന്‍റെ ട്വീറ്റിൽ പറയുന്നു.

രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ശിവസേനയുടെ പേരും ചിഹ്നവുമായ അമ്പും വില്ലും ഷിൻഡെ വിഭാഗത്തിന് അനുവദിച്ച് തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിറക്കിയത്.

Tags:    
News Summary - Sanjay Raut Rahul Gandhi of Maharashtra: BJP on ₹2,000 crore deal claim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.