ന്യൂഡൽഹി: ലോട്ടറിരാജാവ് സാൻറിയാഗോ മാർട്ടിനെതിരെ ധനമന്ത്രി തോമസ് െഎസക്. ലോട്ടറിയുടെ ജി.എസ്.ടി നിരക്ക് കുറക്കാൻ ആവശ്യപ്പെടുന്ന മാർട്ടിെൻറ നിലപാട് സംസ്ഥാന താൽപര്യങ്ങൾക്ക് എതിരാണെന്ന് െഎസക് വാർത്തസമ്മേളനത്തിൽ പറഞ്ഞു. സാൻറിയാഗോ മാർട്ടിൻ സി.പി.എമ്മിന് രണ്ടുകോടി രൂപ സംഭാവന നൽകിയത് മുമ്പ് വലിയ വിവാദം ഉയർത്തിയിരുന്നു.
ലോട്ടറിക്ക് 28 ശതമാനം നികുതി ഇൗടാക്കണമെന്നാണ് സംസ്ഥാന സർക്കാറിെൻറ നിലപാട്. എന്നാൽ, നികുതി കുറക്കണമെന്ന് വാദിക്കുന്ന മാർട്ടിനും കൂട്ടരും കേരളസർക്കാർ ലോട്ടറിയുടെ വിശ്വാസ്യത തകർക്കാൻ നിരന്തരം ശ്രമിക്കുകയാണ്. ലോട്ടറിലോബിയുടെ സമ്മർദങ്ങൾക്കിടയിൽ, ലോട്ടറിയുടെ ജി.എസ്.ടി നിരക്ക് നിശ്ചയിക്കാൻ കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട കൗൺസിലിെൻറ കഴിഞ്ഞദിവസത്തെ യോഗത്തിന് കഴിഞ്ഞിരുന്നില്ല. വിഷയം ജൂൺ മൂന്നിലെ കൗൺസിൽ യോഗത്തിൽ പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്.
ജി.എസ്.ടി നടപ്പാക്കുേമ്പാൾ സ്വർണത്തിന് നാലുശതമാനം നികുതി ചുമത്തണമെന്ന കേരളത്തിെൻറ വാദത്തെ ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങൾ എതിർക്കുന്നതിനെയും മന്ത്രി വിമർശിച്ചു. രണ്ടു പതിറ്റാണ്ടിനിടയിൽ 300 ശതമാനംവരെ വില വർധിച്ചിട്ടും സ്വർണത്തിെൻറ വിൽപനയിൽ ഇടിവില്ല. എന്നാൽ, അഞ്ചുശതമാനം നികുതിചുമത്തിയാൽ വിൽപന കുറയുമെന്നാണ് ഗുജറാത്തും മറ്റും വാദിക്കുന്നത്.
രണ്ടുശതമാനം മതിയെന്നാണ് അവരുടെ പക്ഷം. കേന്ദ്രസർക്കാറിെൻറ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ അടക്കമുള്ളവർ 4-6 ശതമാനം നികുതി ഏർപ്പെടുത്തണമെന്ന് അഭിപ്രായപ്പെടുന്നു. എന്നാൽ, ഗുജറാത്തിെൻറയും മറ്റും എതിർപ്പുമൂലം സ്വർണനികുതിനിരക്ക് ജി.എസ്.ടി കൗൺസിലിന് നിശ്ചയിക്കാൻ കഴിഞ്ഞിട്ടിെല്ലന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.