ന്യൂഡൽഹി: സർദാർ വല്ലഭായ് പട്ടേലിെൻറ ദേശീയ പ്രഭാവവും ഗുജറാത്തി വേരുകളും തനിക്കും ഇണങ്ങുമെന്നും അഭിനവ പട്ടേലാണ് താനെന്നുമുള്ള മോദിയുടെ പ്രചാരണം ഗുജറാത്തികളെ സ്വാധീനിച്ചതായി കോൺഗ്രസ് നേതാവും ഗ്രന്ഥകാരനുമായ ശശി തരൂർ. പാർട്ടി ഉണ്ടാക്കിയ സാധാരണ പ്രതിഛായയിലും വലുത് സൃഷ്ടിക്കാനുള്ള ത്വരയാണ് താൻ അഭിനവ പട്ടേലാണെന്ന പ്രതിഛായ നിർമാണത്തിലൂടെ മോദിക്കുള്ളതെന്നും 'പ്രൈഡ്, പ്രിജുഡീസ് ആൻഡ് പൻഡിട്രി: ദി എസെൻഷൽ ശശി തരൂർ' എന്ന പുതിയ പുസ്തകത്തിൽ തരൂർ ആരോപിക്കുന്നു.
ഗുജറാത്തികളായ മഹാത്മാഗാന്ധിയുടെയും പട്ടേലിെൻറയും കുപ്പായത്തിൽ സ്വയം പൊതിഞ്ഞാൽ അവരുടെ തിളക്കം തന്നിലും ഒലിച്ചിറങ്ങുമെന്ന് മോദി കരുതി. അതിനു ചേരുന്ന പദ്ധതികളാണ് അദ്ദേഹം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും തരൂർ നിരീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.