കീഴടങ്ങാന്‍ സാവകാശം തേടി; കോടതി തള്ളി

ന്യൂഡല്‍ഹി: തടവറയിലേക്ക് പോകുന്നത് താമസിപ്പിക്കാന്‍ ശശികല നടത്തിയ അവസാനശ്രമവും സുപ്രീംകോടതിയില്‍ പരാജയപ്പെട്ടു. കീഴടങ്ങാന്‍ സാവകാശം അനുവദിക്കണമെന്ന് അഭിഭാഷകന്‍ കെ.ടി.എസ്. തുള്‍സി മുഖേന നടത്തിയ അപേക്ഷ സുപ്രീംകോടതി തള്ളിക്കളഞ്ഞു. വിശദമായ വിധിയാണ് തങ്ങള്‍ എഴുതിയത്. ഉടനടി കീഴടങ്ങണമെന്ന് അതിലുണ്ട്. ഒരു വാക്കുപോലും മാറ്റാന്‍ പോകുന്നില്ല. ഉടനടി എന്ന വാക്കിന്‍െറ അര്‍ഥം അഭിഭാഷകന് മനസ്സിലാവുമെന്നാണ് പ്രതീക്ഷിക്കുന്ന​​തെന്ന് ജസ്റ്റിസുമാരായ പി.സി. ഘോഷ്, അമിതാവ റോയ് എന്നിവര്‍ വ്യക്തമാക്കി.

ചില കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുന്നതിന് സാവകാശം അനുവദിക്കണമെന്ന അപേക്ഷയാണ് മുതിര്‍ന്ന അഭിഭാഷകന്‍ കെ.ടി.എസ്. തുള്‍സി മുഖേന ശശികല നല്‍കിയത്. അപേക്ഷയില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന ആവശ്യം അഭിഭാഷകന്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍, അപേക്ഷ പരിഗണിക്കുന്നില്ളെന്ന് ബെഞ്ച് പറഞ്ഞു.വിധിക്കെതിരെ കോടതിയുടെ അതേ ബെഞ്ചില്‍തന്നെ പുന$പരിശോധന ഹരജി നല്‍കാന്‍ അവസരമുണ്ട്. അടുത്തദിവസങ്ങളില്‍ ഇത് നല്‍കിയേക്കും. എന്നാല്‍, അതേ ബെഞ്ച് പരിഗണിക്കുന്ന പുന$പരിശോധന ഹരജിയില്‍ ഇളവനുവദിക്കുന്ന കീഴ്വഴക്കമില്ല.

ജയലളിതയുമായി ബന്ധപ്പെട്ട ശിക്ഷാഭാഗം സുപ്രീംകോടതി വിധിയില്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍, 100 കോടി രൂപയുടെ പിഴശിക്ഷ ബാധകമാക്കുമോയെന്ന കാര്യത്തില്‍ വിചാരണ കോടതിയില്‍നിന്ന് വ്യക്തത വരാനുണ്ട്. പിഴയടച്ചില്ളെങ്കില്‍ ആസ്തി കണ്ടുകെട്ടണമെന്നാണ് വിചാരണ കോടതി വിധിയില്‍ പറഞ്ഞിരുന്നത്. 

Tags:    
News Summary - sasikala request reject bangalore court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.