ചെന്നൈ: തമിഴ്നാട്ടിൽനിന്ന് അഭിഭാഷകയാവുന്ന ആദ്യ ട്രാൻസ്ജെൻഡറായി സത്യശ്രീ ഷർമിള. ശനിയാഴ്ച രാവിലെ നടന്ന ചടങ്ങിലാണ് തമിഴ്നാട്-പുതുച്ചേരി ബാർ കൗൺസിലിൽ ഇൗ 36കാരി എൻറോൾ ചെയ്തത്. വീട്ടിൽനിന്ന് പുറത്താക്കപ്പെട്ട രാമനാഥപുരം പരമകുടി സ്വദേശിനിയായ ഷർമിളക്ക് ചെന്നൈ ചെങ്കൽേപ്പട്ടിൽ മറ്റൊരു ട്രാൻസ്ജെൻഡറാണ് അഭയം നൽകിയത്.
വർഷങ്ങൾക്ക് മുമ്പെ നിയമപഠനം പൂർത്തിയാക്കിയിരുന്നുവെങ്കിലും ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ അംഗീകാരം നൽകാതിരുന്നതിനാൽ പ്രാക്ടീസ് ചെയ്യാൻ കഴിഞ്ഞില്ല.
ചടങ്ങിൽ ജഡ്ജിമാരും അഭിഭാഷകരും മറ്റും ഷർമിളയെ അനുമോദിച്ചു. നിരാലംബരായ ട്രാൻസ്ജെൻഡറുകളുടെ സാമൂഹിക ഉന്നതിക്കായി പ്രവർത്തിക്കുമെന്ന് ഷർമിള പറഞ്ഞു. ഇൗയിടെ സേലത്തെ പ്രത്വിക യാഷിനി തമിഴ്നാട് പൊലീസിൽ സബ് ഇൻസ്പെക്ടറായി ചുമതലയേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.