യു.പി സർക്കാറിന്​ 100 ദിനം; പ്രവർത്തനങ്ങളിൽ സംതൃപ്​തനെന്ന്​ ആദിത്യനാഥ്​

ലക്​നോ: ഉത്തർ പ്രദേശ്​ സർക്കാറി​​​െൻറ 100 ദിവസത്തെ പ്രവർത്തനങ്ങളിൽ താൻ സംതൃപ്​തനാണെന്ന്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. അടിസ്​ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ക്രമസമാധാന പാലനത്തിനും ത​​​െൻറ സർക്കാർ നല്ല പരിഗണന നൽകിയിട്ടു​ണ്ടെന്ന്​ അദ്ദേഹം പറഞ്ഞു.  

ഒരു സംസ്​ഥാനത്തി​​​െൻറ വികസനത്തിന്​ 100 ദിവസം തീരെ അപര്യാപ്​തമാണ്​. എന്നാൽ സംസ്​ഥാനത്തെ വികസനത്തി​​​െൻറ വഴിയെ നയിക്കുന്നതിന്​ തുടക്കം കുറിക്കാൻ ഇൗ ദിവസങ്ങൾ ​െകാണ്ട്​ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

ആദിത്യനാഥും രണ്ട്​ ഉപമുഖ്യമന്ത്രിമാരും 44 മന്ത്രിമാരും ചേർന്നാണ്​ സംസ്ഥാന ഭരണം നടത്തുന്നത്​. സമൂഹത്തിൽ എല്ലാവർക്കും വേണ്ടിയാണ്​ സർക്കാർ  പ്രവർത്തിക്കുന്ന​െതന്നും പക്ഷഭേദം കാണിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

Tags:    
News Summary - 'Satisfied' With 100 Days' Work In Uttar Pradesh, Says Yogi Adityanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.