ന്യൂഡൽഹി: കോവിഡിനെതിരായ വാക്സിൻ എത്തുന്നത് വരെ ഡൽഹിയിലെ സ്കൂളുകൾ തുറക്കില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ. വ്യാഴാഴ്ച നടത്തിയ വാർത്തസമ്മേളനത്തിലാണ് അദ്ദേഹത്തിൻെറ പ്രതികരണം.
ഡൽഹിയിൽ സ്കൂളുകൾ തുറക്കാൻ ഇപ്പോൾ പദ്ധതിയില്ല. വൈകാതെ കോവിഡ് വാക്സിൻ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെ സ്ഥിതി നിയന്ത്രണവിധേയമാക്കി നില നിർത്തണം. സ്കൂളുകൾ ഇപ്പോൾ തുറക്കാൻ സാധ്യതയില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം ഡൽഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.5 ശതമാനമായി കുറഞ്ഞിരുന്നു. നവംബർ ഏഴിന് 15 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്ക്. അതിൽ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാഴ്ചയിൽ കൂടുതൽ പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ നിന്നാൽ മാത്രമേ രോഗം നിയന്ത്രണവിധേയമെന്ന് പറയാനാകു. ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ വർധിപ്പിക്കാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.