കൊൽക്കത്ത: കോവിഡ് -19 ബാധയെ തുടർന്ന് കൊൽക്കത്ത നഗരത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ കുറിച്ച് പ്രതികര ണവുമായി ബി.സി.സി.ഐ പ്രസിഡൻറ് സൗരവ് ഗാംഗുലി. കൊൽക്കത്തയിൽ വിജനമായ റോഡുകൾ ഒരിക്കലും കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഗാംഗുലി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ദാദയുടെ പ്രതികരണം.
"കൊൽക്കത്തയെ ഇങ്ങനെ കാണാനാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. സുരക്ഷിതരായിരിക്കൂ. സ്ഥിതി വൈകാതെ മെച്ചപ്പെടും" -ഗാംഗുലി ട്വിറ്റററിൽ കുറിച്ചു.
കോവിഡ് - 19 വൈറസ് ബാധ അതിവേഗം പടരുന്നതിനിടെ ഐ.പി.എല്ലിന്റെ നടത്തിപ്പ് സംബന്ധിച്ച ആശങ്ക ഉയരുകയാണ്. ഇക്കാര്യത്തിൽ ബി.സി.സി.ഐ ഇന്ന് പ്രതികരണം നടത്തി. രോഹിത് ശർമ്മ ബൈനോക്കുലർ നോക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് സ്ഥിതിഗതികൾ സൂഷ്മമായി വിലയിരുത്തുന്നുവെന്നായിരുന്നു ബി.സി.സി.ഐ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.