ന്യൂഡൽഹി: ബാബരി മസ്ജിദ് ഭൂമി സംബന്ധിച്ച അലഹബാദ് ൈഹകോടതി വിധി േചാദ്യംചെയ്ത് സമർപ്പിച്ച ഹരജികളിൽ വാദം കേൾക്കുന്നതിന് സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന് രൂപംനൽകി. ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിൽ ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് അബ്ദുൽ നസീർ എന്നിവരടങ്ങിയ ബെഞ്ച് ആഗസ്റ്റ് 11 മുതൽ വാദം കേൾക്കും. അയോധ്യയിലെ ബാബരി മസ്ജിദ്-രാമക്ഷേത്ര തർക്കത്തിലാണ് ബെഞ്ച് വാദം കേൾക്കുക.
2010ൽ അലഹബാദ് ഹൈകോടതിയുടെ മൂന്നംഗ ബെഞ്ച് തർക്കത്തിലുള്ള 2.77 ഏക്കർ ഭൂമി വീതംവെക്കുന്നതിന് മൂന്നു നിർദേശങ്ങളടങ്ങിയ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. കേസിലെ കക്ഷികളായ സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാര, രാം ലല്ല എന്നിവർക്ക് തുല്യമായി ഭൂമി ഭാഗംവെക്കണമെന്നായിരുന്നു വിധി. ഇതിനെ ചോദ്യംചെയ്തു വന്ന ഹരജികളിൽ എത്രയും വേഗം വാദം കേൾക്കുമെന്ന് കഴിഞ്ഞ മാസം 21ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിെൻറ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കിയിരുന്നു.
കേസിൽ അടിയന്തരമായി വാദം കേൾക്കണമെന്ന ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമിയുടെ ഹരജിയിലായിരുന്നു പരാമർശം. ഏഴു വർഷമായി കെട്ടിക്കിടക്കുന്ന ഹരജികളിൽ അടിയന്തര വാദം കേൾക്കണമെന്നായിരുന്നു സ്വാമിയുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.